കേരളത്തില്‍ ഇടത് കൊടുങ്കാറ്റുണ്ടാവും: ബിനോയ് വിശ്വം
വയനാട്ടില്‍ സി.പി.ഐ വിജയിക്കുമെന്നും ബിനോയ് വിശ്വം
Update: 2019-04-08 15:16 GMT
കേരളത്തിൽ ഇടത് അനുകൂല തരംഗമാണ് ഉള്ളതെന്നും ഇത് കൊടുങ്കാറ്റായി മാറുമെന്നും സി.പി.ഐ നേതാവും രാജ്യസഭ എംപിയുമായ ബിനോയ് വിശ്വം. ഈ കൊടുങ്കാറ്റ് തടയാൻ ആണ് ബി.ജെ.പിയും യു.ഡി.എഫും ശ്രമിക്കുന്നത്. വയനാട്ടില്‍ രാഹുൽ ഗാന്ധിക്ക് ഒത്ത എതിരാളിയാണ് പി.പി സുനീർ എന്നും ബിനോയ് വിശ്വം പറഞ്ഞു.
ബി.ജെ.പിയും യു.ഡി.എഫും തെരഞ്ഞെടുപ്പിനായി കോടികളുടെ കള്ളപ്പണം ഒഴുക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിക്കും യു.ഡി.എഫിനും എതിരെ നടപടി എടുക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. രാഹുലിന്റെ വരവ് എൽ.ഡി.എഫിന്റെ അണികളെ കൂടുതൽ കർമമുഖരാക്കിയിട്ടുണ്ടെന്നും വയനാട്ടില്‍ സി.പി.ഐ സ്ഥാനാര്‍ഥി വിജയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. എറണാകുളം പ്രസ് ക്ലബിന്റ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.