രാഹുലിന്റെ വിജയത്തിനായി എ.ഐ.സി.സി പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കും

ഓരോ അസംബ്ലി മണ്ഡലങ്ങളിലും എ.ഐ.സി.സി, കെ.പി.സി.സി, ഡി.സി.സി ഘടകങ്ങൾ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.

Update: 2019-04-08 04:40 GMT
Advertising

രാഹുൽ ഗാന്ധിയുടെ വിജയത്തിനായി എ.ഐ.സി.സി യുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കും. എ.ഐ.സി.സിക്കു പുറമേ കെ.പി.സി.സിയും പ്രചരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്. ഓരോ അസംബ്ലി മണ്ഡലങ്ങളിലും എ.ഐ.സി.സി, കെ.പി.സി.സി, ഡി.സി.സി ഘടകങ്ങൾ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് എ.ഐ.സി.സി നേരിട്ടാണ് മേൽനോട്ടം വഹിക്കുന്നത്.

Full View

എ.ഐ.സി.സി ക്ക് പുറമേ ഒരു മണ്ഡലങ്ങൾക്കും കെ.പി.സി.സി നിരീക്ഷകരും ബ്ലോക്ക് തലത്തിൽ ഡി.സി.സിയും പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. വണ്ടൂരിൽ വിശ്വനാഥനും നിലമ്പൂരിൽ സലീം അഹമ്മദും ഏറനാട്ടിൽ ശാക്കിർ സിനദിനുമാണ് എ.ഐ.സി.സി നിരീക്ഷകർ. കെ.പി.സി.സി നിരീക്ഷകരായി പി.എ സാലിം നിലമ്പൂരിലും പി.എം സുരേഷ് ബാബു ഏറനാട്ടിലും കെ.സി അബു വണ്ടൂരിലും പ്രവർത്തനങ്ങൾ വിലയിരുത്തും.

പി.കെ ബഷീർ എം.എൽ.എ ചെയർമാനും ഇ. മുഹമ്മദ് കുഞ്ഞി കൺവീനറുമായ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റിയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. മൂന്ന് മണ്ഡലങ്ങളിലും തിളക്കമാർന്ന ഭൂരിപക്ഷമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.

ये भी पà¥�ें- വയനാടന്‍ സ്നേഹത്തില്‍ മനസ് നിറഞ്ഞ് രാഹുല്‍

ये भी पà¥�ें- ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്ന് രാഹുല്‍

Tags:    

Similar News