രാഹുലിന് 2 അപരര്‍: വയനാട്ടില്‍ ആകെ 20 സ്ഥാനാര്‍ഥികള്‍
രാഹുല്‍ ഗാന്ധിയുടെ 2 അപരന്‍മാരടക്കം 20 പേര്‍ മത്സര രംഗത്തുണ്ട്. തമിഴ്നാട്ടില്‍ നിന്നെത്തിയ രാഗുല്‍ ഗാന്ധിക്കിത് തെരെഞ്ഞെടുപ്പിലെ മൂന്നാം അങ്കമാണ്.
പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോഴും വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ 2 അപരന്‍മാരടക്കം 20 പേര്‍ മത്സര രംഗത്തുണ്ട്.
തമിഴ്നാട്ടില്‍ നിന്നെത്തിയ രാഗുല്‍ ഗാന്ധിക്കിത് തെരഞ്ഞെടുപ്പിലെ മൂന്നാം അങ്കമാണ്. അഖിലേന്ത്യ മക്കള്‍ കഴകത്തിന്‍റെ സ്ഥാനാര്‍ഥിയായാണ് രാഗുല്‍ വയനാട്ടിലെത്തിയത്. രാഹുല്‍ ഗാന്ധിയുള്‍പ്പെടെ 20 പേര്‍ ജനവിധി തേടുന്ന വയനാട്ടില്‍ മത്സരിക്കാനെത്തിയ തമിഴ്നാട്ടുകാരനായ രാഗുല്‍ ഗാന്ധി വോട്ടര്‍മാരെ കണ്ട് പിന്തുണ ഉറപ്പു വരുത്തുകയാണ്.
അഖിലേന്ത്യാ മക്കള്‍കഴകത്തിന്‍റെ ബാനറില്‍ ബക്കറ്റ് ചിഹ്നത്തിലാണ് കോയമ്പത്തൂരിലെ പി എന്‍ പുതൂരില്‍ നിന്നുള്ള രാഹുലിന്‍റെ ഈ അപരന്‍ മത്സരത്തിനിറങ്ങിയത്. ജയ്ഹിന്ദ് ഫ്രീഡം പാര്‍ട്ടിയെന്ന സ്വന്തം സംഘടനയുടെയും ഹിന്ദുസ്ഥാന്‍ ജനതാ പാര്‍ട്ടിയുടെയും പിന്തുണയുണ്ടെന്നും രാഗുല്‍ പറയുന്നു. കോയമ്പത്തൂരില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കിയിരുന്നെങ്കിലും പത്രിക തള്ളിപ്പോയി. അങ്ങിനെയാണ് സാക്ഷാല്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതറിഞ്ഞ് വയനാട്ടിലേക്ക് ചുരം കയറിയത്. വയനാടല്ലെങ്കില്‍ അമേത്തിയില്‍ മത്സരിക്കാനും പദ്ധതി ഉണ്ടായിരുന്നു.
കോണ്‍ഗ്രസ് കുടുംബ പശ്ചാത്തലമുള്ള രാഗുലിന്‍റെ സഹോദരിയുടെ പേര് ഇന്ദിരാ പ്രിയദര്‍ശിനിയെന്നാണ്. രാഹുല്‍ ഗാന്ധിക്കെതിരെ നേരിട്ട് മത്സരിക്കുന്നതിന്‍റെ ത്രില്ലിലാണ് തമിഴ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ഈ യുവാവ്. മറ്റു പാര്‍ട്ടികളൊന്നും തന്നെ സ്വാധീനിച്ചില്ലെന്നും സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദമുണ്ടായില്ലെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.