കേരളത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യു.ഡി.എഫിനെന്ന് ഹമീദ് വാണിയമ്പലം
കേരളത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യു.ഡി.എഫിനെന്ന് നേതാക്കള്‍ വ്യക്തമാക്കി. സംഘ്പരിവാറിനെ അധികാരത്തില്‍ നിന്ന് ഇറക്കണമെന്ന് ഹമീദ് വാണിയമ്പലം
സംഘ്പരിവാറിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ ശക്തികളെ വിജയിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി വയനാട് ലോക്സഭാ കമ്മിറ്റി മുക്കത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതര ഇന്ത്യ നിലനില്‍ക്കണമോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത്. സംഘ്പരിവാറിനെ രാഷ്ട്രീയാധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാനാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തീരുമാനമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണക്കുന്നതെന്ത് കൊണ്ടെന്നും അദേഹം വിശദീകരിച്ചു. കള്ളപ്പണക്കാരേയും കോര്‍പ്പറേറ്റുകളേയും മാത്രമാണ് മോദി സര്‍ക്കാര്‍ സഹായിച്ചതെന്നും ഹമീദ് വാണിയമ്പലം മുക്കത്ത് നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പറഞ്ഞു.