വയനാട്ടില്‍ രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ വാര്‍ റൂം

പുതിയ തലമുറയുടെ വോട്ടുകള്‍ പരാമാവധി സമാഹരിക്കുകയെന്നതും സോഷ്യല്‍ മീഡിയയിലൂടെ ലക്ഷ്യമിടുന്നുണ്ട്

Update: 2019-04-12 02:56 GMT
Advertising

വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ വാര്‍ റൂം ഒരുങ്ങി. സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളെ കൂടി കണ്ടെത്തുകയാണ് ലക്ഷ്യം. രാഹുല്‍ ഗാന്ധിക്കായി നവമാധ്യമങ്ങളില്‍ പ്രചാരണം നടത്തുക. ഒപ്പം സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കുകയും യു.ഡി.എഫിനെതിരായ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കുകയുമാണ് സോഷ്യല്‍ മീഡിയ വാര്‍ റൂമിന്‍റെ ലക്ഷ്യം .വ്യാജ പ്രചരണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്യും. എ.ഐ.സി.സി സോഷ്യല്‍ മീഡിയ ചെയര്‍പേഴ്സണ്‍ ദിവ്യ സ്പന്ദന വാര്‍റൂം ഉദ്ഘാടനം ചെയ്തു.

Full View

സാമൂഹിക മാധ്യമങ്ങളിലെ പരിചയസമ്പന്നാരായ യുവാക്കളെയാണ് സോഷ്യല്‍ മീഡിയ വാര്‍ റൂമിന്‍റെ ഭാഗമാക്കിയിരിക്കുന്നത്. പുതിയ തലമുറയുടെ വോട്ടുകള്‍ പരാമാവധി സമാഹരിക്കുകയെന്നതും സോഷ്യല്‍ മീഡിയയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

Tags:    

Similar News