രാഹുൽ ഗാന്ധി ഇന്ന് കേരളത്തില്‍; നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ പര്യടനം

രണ്ട് ദിവസം കേരളത്തില്‍ പര്യടനം നടത്തുന്ന അദ്ദേഹം ഒൻപത് ജില്ലകളിൽ പ്രസംഗിക്കും.

Update: 2019-04-15 02:55 GMT

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേകാൻ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് തിരുവനന്തപുരത്തെത്തും. രണ്ട് ദിവസം കേരളത്തില്‍ പര്യടനം നടത്തുന്ന അദ്ദേഹം ഒൻപത് ജില്ലകളിൽ പ്രസംഗിക്കും. രാഹുല്‍ ഗാന്ധി സ്ഥാനാർത്ഥിയായി നിൽക്കുന്ന വയനാട് മണ്ഡലത്തിലെ പ്രചാരണ പരിപാടിയിൽ മറ്റന്നാളാണ് പങ്കെടുക്കുന്നത്.

പ്രചാരണ പരിപാടികൾക്ക് മോടി കൂട്ടാൻ ഇത് രണ്ടാം തവണയാണ് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് വരുന്നത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ നാളെ രാവിലെ മുതൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. ആദ്യം കൊല്ലം ജില്ലയിലെ പത്തനാപുരത്തും, പിന്നീട് പത്തനംതിട്ടയിലും, വൈകുന്നേരം ആലപ്പുഴയിലും, തിരുവനന്തപുരത്തും നടക്കുന്ന പൊതു പരിപാടികളില്‍ പ്രസംഗിക്കും. തുടര്‍ന്ന് കണ്ണൂരിലേക്ക് പുറപ്പെടും.

Advertising
Advertising

Full View

17 ന് രാവിലെ കണ്ണൂര്‍ സാധു ആഡിറ്റോറിയത്തില്‍ വച്ച് കാസര്‍ഗോഡ്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇതിന് ശേഷം വയനാട്ടിലേക്ക് തെരഞ്ഞെടുപ്പ് പര്യടനത്തിനായി പോകും. വയനാട് മണ്ഡലത്തിൽ ബത്തേരിയിൽ മാത്രമാണ് പരിപാടി. രാവിലെ തിരുവമ്പാടിയിലും, വൈകുന്നേരം വണ്ടൂരും, തൃത്താലയിലും നടക്കുന്ന പൊതു പരിപാടികളിലും പ്രസംഗിച്ച ശേഷം രാഹുല്‍ ദില്ലിയിലേക്ക് മടങ്ങും.

Tags:    

Similar News