മുഖ്യശത്രു ബി.ജെ.പി; സി.പി.എമ്മിനെ ശത്രുവായി കാണാൻ ഇത് നിയമസഭാ തെരഞ്ഞെടുപ്പല്ല: ഖുശ്ബു

ശബരിമല വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ അഭിപ്രായം തന്നെയാണ് തനിക്കുള്ളതെന്നും ഖുശ്ബു വയനാട്ടിൽ പറഞ്ഞു

Update: 2019-04-16 03:24 GMT

തെരഞ്ഞെടുപ്പിൽ മുഖ്യശത്രു ബി.ജെ.പി തന്നെയാണെന്നും സി.പി.എമ്മിനെ ശത്രുവായി കാണാൻ ഇത് നിയമസഭാ തെരഞ്ഞെടുപ്പ് അല്ലെന്നും എ.ഐ.സി.സി വക്താവും നടിയുമായ ഖുശ്ബു. ശബരിമല വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ അഭിപ്രായം തന്നെയാണ് തനിക്കുള്ളത്. എന്നാൽ നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരം മാറ്റാൻ സമയമെടുക്കുമെന്നും ഖുശ്ബു വയനാട്ടിൽ പറഞ്ഞു

രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തിയ ഖുശ്ബു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തത് ഇന്ത്യക്കാർക്ക് പറ്റിയ തെറ്റായിരുന്നു. അത് തിരുത്താനുള്ള സമയമാണ് ഈ തെരഞ്ഞെടുപ്പ് എന്നും ഖുശ്ബു പറഞ്ഞു.

Full View

രാത്രി വൈകിയും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഊഷ്മള സ്വീകരണമാണ് ഖുശ്ബുവിന് ലഭിച്ചത്. പാതയോരങ്ങളിൽ കാത്തുനിന്ന സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് വോട്ടർമാരോട് രാഹുലിനായി വോട്ടഭ്യർത്ഥിച്ചു. നിരവിൽപുഴക്കടുത്ത കുഞ്ഞോം ഗ്രാമത്തിൽ നിന്ന് തുടങ്ങി പനമരം വരെ റോഡ് ഷോ നടത്തിയാണ് ഖുശ്ബു വയനാട്ടിലെ ആദ്യ ദിന പര്യടനം അവസാനിപ്പിച്ചത്.

Tags:    

Similar News