ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങ്ങിന് കോവിഡ്
1960 ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഫൈനലില്‍ നാലാം സ്ഥാനം നേടിയതാണ് മില്‍ഖാ സിങ്ങിന്റെ വലിയ നേട്ടം.
Update: 2021-05-20 09:26 GMT
ഇന്ത്യയുടെ എക്കാലത്തെയും മികച്ച അത്‌ലറ്റുകളില്‍ ഒരാളായ മില്‍ഖാ സിങ്ങിന് കോവിഡ്. 91 വയസുകാരനായ മില്‍ഖാ സിങ് ഛണ്ഡിഗഡിലെ സ്വന്തം വസതിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ത്യന്‍ കായിക ചരിത്രത്തില്‍ പറക്കും സിങ് എന്നറിയപ്പെടുന്ന താരമാണ് മില്‍ഖാ സിങ്.
മില്‍ഖാ സിങ്ങിന്റെ വീട്ടിലെ ജോലിക്കാര്‍ക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് അദ്ദേഹവും ടെസ്റ്റ് ചെയ്തത്. കോവിഡ് ലക്ഷണങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലെന്ന് മില്‍ഖാ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
1960 ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഫൈനലില്‍ നാലാം സ്ഥാനം നേടിയതാണ് മില്‍ഖാ സിങ്ങിന്റെ വലിയ നേട്ടം. ഏഷ്യന്‍ ഗെയിംസില്‍ അഞ്ച് തവണ തുടര്‍ച്ചയായി സ്വര്‍ണ മെഡല്‍ നേടിയതും അദ്ദേഹത്തിന്റെ കരിയറിലെ നിര്‍ണായക നേട്ടമായിരുന്നു. മില്‍ഖാ സിങ്ങിന്റെ മകന്‍ ജീവ് മില്‍ഖാ സിങ് ഗോള്‍ഫ് താരമാണ്.