'പ്രാണവായു എത്തിച്ച 85 ലക്ഷം വേണ്ട, അതെന്റെ ഓക്‌സിജന്റെ സകാത്ത്': സ്‌നേഹത്തിന്റെ മറുപേരായി പ്യാരേഖാൻ

85 ലക്ഷമാണ് ഓക്‌സിജന്‍ എത്തിച്ച വകയില്‍ ബിസിനസ്‌കാരനായ പ്യാരേഖാന് അധികൃതര്‍ നല്‍കാനുള്ളത്. പണം നല്‍കാമെന്ന അറിയിച്ചിട്ടും അദ്ദേഹം സ്‌നേഹത്തോടെ ഓഫര്‍ നിരസിച്ചു.

Update: 2021-04-26 07:40 GMT
Editor : rishad | By : Web Desk

ഓക്‌സിജന്‍ ക്ഷാമത്താല്‍ രാജ്യം വലയുമ്പോള്‍ ആശുപത്രികളില്‍ 400 മെട്രിക് ടണ്‍ ഓക്‌സിജന്‍ എത്തിച്ച് സഹജീവി സ്‌നേഹം എങ്ങനെയെന്ന് കാണിച്ചുതരികയാണ് പ്യാരേഖാന്‍. 85 ലക്ഷമാണ് ഓക്‌സിജന്‍ എത്തിച്ച വകയില്‍ ബിസിനസ്‌കാരനായ പ്യാരേഖാന് അധികൃതര്‍ നല്‍കാനുള്ളത്. പണം നല്‍കാമെന്ന അറിയിച്ചിട്ടും അദ്ദേഹം സ്‌നേഹത്തോടെ ഓഫര്‍ നിരസിച്ചു. റമദാനില്‍ നല്‍കുന്ന ഓക്‌സിജന്‍ സക്കാത്താണെന്നും പ്രാണവായുവിന്റെ കണക്ക് വാങ്ങാനാകില്ലെന്നുമാണ് പ്യാരേഖാന്‍ പറയുന്നത്.

1995ല്‍ നാഗ്പൂര്‍ റെയില്‍വെ സ്റ്റേഷന് മുന്നില്‍ ഓറഞ്ച് വില്‍പ്പന നടത്തിയിട്ടുണ്ട് പ്യാരേഖാന്‍. നാഗ്പൂരിനടത്തുള്ള തജ്ബഗിലെ ചേരിയില്‍ ഒറ്റമുറി കട നടത്തിയിരുന്നയാളാണ് പ്യാരേഖാന്റെ പിതാവ്. ജീവിതത്തിന്റെ കഷ്ടപ്പാടുകളൊക്കെ നല്ലവണ്ണം അറിയാവുന്ന പ്യാരേഖാന് ഇന്ന് 400 കോടിയുടെ ആസ്ഥിയുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഉടമയാണ്. അംഷി ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഉടമയായ പ്യാരേഖാന്, ഇന്ന് ഇന്ത്യയിലുടനീളം 2,000 ട്രക്കുകളുടെ ശൃംഖലയുണ്ട്.

Advertising
Advertising

ഈ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരിലേക്കും ഓക്‌സിജന്‍ എത്തിക്കുന്നതിലൂടെ സമൂഹത്തെ സേവിക്കാനാകും, ആവശ്യമെങ്കില്‍ ബ്രസല്‍സില്‍ നിന്ന് വ്യോമമാര്‍ഗം ഓക്‌സിജന് എത്തിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറയുന്നു. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ഓഫീസുകളുണ്ട്. പേര് പോലെ സ്‌നേഹം തന്നെയാണ് പ്യാരേഖാന്‍.

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് മഹാരാഷ്ട്ര അനുഭവിക്കുന്നത്. മഹാരാഷ്ട്രയിൽ ‌ പരമാവധി ഓക്‌ജിൻ ഉൽപ്പാദനം 1250 ടണ്‍ ആണ്. ഏകദേശം 6,500 പേര്‍ക്ക് ഓക്‌സിജൻ വേണം. ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ ഓക്‌സിജനും ഉപയോഗിക്കുന്നതിന്‌ പുറമേ ദിവസവും 50 ടൺ വീതം ഛത്തീസ്‌ഗഢ്‌, ഗുജറാത്ത്‌ എന്നിവിടങ്ങളിൽനിന്ന്‌ വരുത്തുന്നത്.

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News