കോവിഡ് പ്രോട്ടോകോള്‍ പരിശോധിക്കാനെത്തിയ സെക്ടറല്‍ മജിസ്ട്രേറ്റിന്റെ വാഹനത്തിന് അള്ള് വെച്ചു: രണ്ട് പേര്‍ അറസ്റ്റില്‍

മരപ്പലകയിൽ ആണി തറച്ച് ചെമ്മൺ പാതയിൽ കെട്ടിനിൽക്കുന്ന ചെളിവെള്ളത്തിൽ നിരത്തിയിട്ടതായിരുന്നു. എട്ട് സ്ഥലത്ത് മരപ്പലകയിൽ ആണി തറച്ചിട്ടതായി പരിശോധനയിൽ കണ്ടെത്തി.

Update: 2021-05-30 03:58 GMT

കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനെത്തിയ സെക്ടറല്‍ മജിസ്ട്രേറ്റിന്റെ വാഹനം അള്ളുവെച്ച് കേടുവരുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം ഒറവിങ്കൽ താഴ ഭാഗത്താണ് സംഭവം. സെക്ടറൽ മജിസ്‌ട്രേറ്റുകൂടിയായ കീഴരിയൂർ വില്ലേജ് ഓഫീസർ അനിൽ കുമാറിന്റെ പരാതിപ്രകാരമായിരുന്നു കേസും അറസ്റ്റും. 

മരപ്പലകയിൽ ആണി തറച്ച് ചെമ്മൺ പാതയിൽ കെട്ടിനിൽക്കുന്ന ചെളിവെള്ളത്തിൽ നിരത്തിയിട്ടതായിരുന്നു. എട്ട് സ്ഥലത്ത് മരപ്പലകയിൽ ആണി തറച്ചിട്ടതായി പരിശോധനയിൽ കണ്ടെത്തി.

Advertising
Advertising

കഴിഞ്ഞ ദിവസം ഒറവിങ്കൽതാഴ ഭാഗത്ത് പരിശോധന നടത്തുമ്പോൾ, സമീപത്തെ പൊതുകിണറിനും പമ്പ് ഹൗസിനും അരികിൽ ചിലർ കൂട്ടംകൂടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. സെക്ടറൽ മജിസ്‌ട്രേറ്റിനെ കണ്ടതോടെ കൂട്ടംകൂടി നിന്നവർ ഓടിപ്പോയിരുന്നു. അടുത്ത ദിവസവും ഇതേസ്ഥലത്ത് പരിശോധനയ്ക്കെത്തിയപ്പോഴാണ് ആണിതറച്ച് മരപ്പലകകളിൽ കയറി വാഹനത്തിന്റെ ടയർ കേടായത്.

സംഭവത്തിൽ ശക്തമായ നടപടികളുണ്ടാകുമെന്ന് സി.ഐ. പറഞ്ഞു. വാഹനത്തിൽ സഞ്ചരിച്ചവരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന കുറ്റവും ഈ സംഭവത്തിലുണ്ട്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സെക്ടറൽ മജിസ്‌ട്രേറ്റിന്റെ പരിശോധന.

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News