ഫ്ലാറ്റിന് മുകളിൽ നിന്നും അമ്മയും കുഞ്ഞും താഴെ വീണു; അമ്മ മരിച്ചു
ആറു മാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു.
Update: 2021-03-18 14:57 GMT
വർക്കല ഇടവയില്‍ ഫ്ലാറ്റിന് മുകളിൽ നിന്നും അമ്മയും കുഞ്ഞും താഴെ വീണ് അമ്മ മരിച്ചു. ആറു മാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടവ സ്വദേശി അബു ഫസലിന്‍റെ ഭാര്യ നിമയാണ് മരിച്ചത്.
ഫ്ലാറ്റിന് മുകളില്‍ നില്‍ക്കവെ കയ്യില്‍നിന്ന് വഴുതിയ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെയാണ് യുവതി താഴേക്ക് വീണത്. നിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും സമീപത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു. അബു ഫസല്‍ ദുബൈയിലാണുള്ളത്.