സെനഗൽ ആശുപത്രിയിൽ തീപിടിത്തം; 11 നവജാത ശിശുക്കൾ മരിച്ചു

പ്രാഥമിക അന്വേഷണപ്രകാരം ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ആരോഗ്യമന്ത്രി അബ്ദുലോയി ദിയോഫ് സർ അറിയിക്കുന്നത്

Update: 2022-05-26 09:50 GMT
Advertising

സെനഗൽ നഗരമായ ടിവോവാനിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 11 നവജാത ശിശുക്കൾ മരിച്ചു. നഗരത്തിലെ മാമെ അബ്ദു അസീസ് സൈ ദബാക് ആശുപത്രിയുടെ നിയോനറ്റോളജി വിഭാഗത്തിലാണ് തീപിടത്തമുണ്ടായത്. പ്രാഥമിക അന്വേഷണപ്രകാരം ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ആരോഗ്യമന്ത്രി അബ്ദുലോയി ദിയോഫ് സർ അറിയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിച്ച പ്രസിഡൻറ് മക്കി സാൽ കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. മരിച്ച കുഞ്ഞുങ്ങളുടെ മാതാക്കളോടും കുടുംബത്തോടും അദ്ദേഹം അനുശോചനം അറിയിച്ചു. എന്നാൽ സംഭവം രാജ്യത്തുടനീളം വൻ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്.



അപകടത്തിൽ മൂന്നു കുഞ്ഞുങ്ങളെ രക്ഷിച്ചിരുന്നതായി ടിവോവാൻ മേയർ ദെമ്പാ ദിയോപ് സൈ പറഞ്ഞു. ആശുപത്രി ഈയടുത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടതാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആരോഗ്യ സുരക്ഷാ സംവിധാനങ്ങളിൽ നഗര ഗ്രാമ വ്യത്യാസം നിലനിൽക്കുന്ന സെനഗലിൽ ഇതിന് മുമ്പും നിരവധി അപകടങ്ങൾ പൊതുജനാരോഗ്യ സംവിധാനത്തിലുണ്ടായിട്ടുണ്ട്. വടക്കൻ നഗരമായ ലിൻഗ്വാറെയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാലു കുഞ്ഞുങ്ങൾ മരിച്ചിരുന്നു. എയർകണ്ടീഷൻ യൂണിറ്റിലെ വൈദ്യുതി തകരാറായിരുന്നു കാരണം.


നവജാതു ശിശുപരിചരണ കേന്ദ്രങ്ങളിൽ പരിശോധനം നടത്തണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആംനസ്റ്റി ഇൻറനാഷണൽ സെനഗൽ ഡയറക്ടർ സെയ്ദി ഗസ്സാമ ആവശ്യപ്പെട്ടു.

11newborn babies died in hospital fire in Senegal city of Tivaouane

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News