കോവിഡ് വാക്‌സിൻ നിർമാണത്തിൽ പങ്കാളിയായ റഷ്യൻ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടു

ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്

Update: 2023-03-04 13:50 GMT
Advertising

മോസ്കോ: കോവിഡ് 19 വാക്‌സിനായ സ്‌പുട്‌നിക് വി നിർമ്മാണത്തിൽ പങ്കാളിയായ റഷ്യൻ ശാസ്ത്രജ്ഞൻ ആൻഡ്രി ബോട്ടിക്കോവിനെ മരിച്ച നിലയിൽ കണ്ടെത്തി. മോസ്‌കോയിലെ അദ്ദേഹത്തിന്‍റെ അപ്പാർട്ട്‌മെന്റിൽ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ പ്രതിയെ പിടികൂടിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അന്വേഷണ ഏജൻസി അറിയിച്ചു. പ്രതിയെ കണ്ടെത്തുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ ചോദ്യംചെയ്യാനായി പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയെ സമീപിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ആൻഡ്രി ബോട്ടിക്കോവിന്‍റെ മരണം കോവിഡ് 19 വാക്‌സിൻ നിർമാണത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞമാരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. 2020-ൽ സ്‌പുട്‌നിക് വി വാക്‌സിൻ വികസിപ്പിച്ച 18 ശാസ്ത്രജ്ഞരിൽ ഒരാളാണ് ബോട്ടിക്കോവ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, 2021-ൽ കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന് ഓർഡർ ഓഫ് മെറിറ്റ് ഫോർ ഫാദർലാൻഡ് അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News