ലോകമെമ്പാടും 222 ദശലക്ഷത്തിലധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് യു.എന്‍

Update: 2022-06-22 08:58 GMT
Advertising

ലോകമെമ്പാടും സ്‌കൂള്‍ പ്രായത്തിലുള്ള 200 ദശലക്ഷത്തിലധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളിലുണ്ടാകുന്ന രാഷ്ട്രീയ പ്രതിസന്ധികളുടെ ഫലമായാണ് ഇത്രയധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ ലഭിക്കാത്തതെന്നാണ് ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ആവശ്യമായ ഫണ്ട് ലഭ്യമാണെങ്കില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനാവശ്യമായ മറ്റു സഹായങ്ങളും സൗകര്യവുമൊരുക്കാന്‍ എമര്‍ജന്‍സി വിദ്യാഭ്യാസത്തിനുള്ള യുഎന്‍ ഫണ്ട് ECW( Education Cannot Wait ) ഡയരക്ടര്‍ യാസ്മിന്‍ ഷെരീഫ് പറഞ്ഞു.

മൂന്ന് മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള ഏകദേശം 78 ദശലക്ഷം കുട്ടികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം പോലുമില്ല. 20 ദശലക്ഷം കുട്ടികള്‍ക്ക് സ്‌കൂളില്‍നിന്ന് ആവശ്യമായ ഭക്ഷണവും മാനസിക കൗണ്‍സിലിങും ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സ്‌കൂള്‍ സൗകര്യമുണ്ടെങ്കിലും 120 ദശലക്ഷത്തോളം കുട്ടികള്‍ക്ക് വായനയിലും ഗണിതത്തിലും അടിസ്ഥാന കഴിവുകള്‍ പോലും നേടുന്നില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ദരിദ്ര രാജ്യങ്ങളിലെ പകുതിയിലധികം സ്‌കൂളുകളിലും ശുദ്ധമായ കുടിവെള്ളമില്ല. 40% സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മാത്രമേ കൈ കഴുകാനുള്ള സൗകര്യവുമൊള്ളു. ഈ രാജ്യങ്ങളിലെ മൂന്നിലൊന്ന് സ്‌കൂളുകളില്‍ മാത്രമേ സ്ഥിരമായ വൈദ്യുതി കണക്ഷനും ലഭ്യമാവുന്നൊള്ളു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News