പാന്റ്‌സിലും ജാക്കറ്റിലുമായി 9 പാമ്പുകളും 52 പല്ലികളും; യുവാവിനെ പരിശോധിച്ചവർ ഞെട്ടി

ട്രക്ക് ഡ്രൈവറുടെ വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് ഇവയെ കണ്ടെത്തിയത്

Update: 2022-03-12 13:15 GMT

സ്വർണമോ അല്ലെങ്കിൽ വില പിടിപ്പുള്ള മറ്റു വസ്തുക്കളോ കടത്തുന്നത് സ്ഥിരം വാർത്തയാണ്. എന്നാൽ സ്വർണത്തിന് പകരം ഇക്കുറി ലഭിച്ചത് പല്ലിയും പാമ്പുമാണ്. മെക്സിക്കോയിൽ നിന്നും വന്ന ഒരു ട്രക്ക് അമേരിക്കൻ അതിർത്തിയിൽ വെച്ച് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ ലഭിച്ച 52 പല്ലികളും 9 പാമ്പുകളും കണ്ട് ഉദ്യോഗസ്ഥര് ഞെട്ടി. ട്രക്ക് ഡ്രൈവറുടെ വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് ഇവയെ കണ്ടെത്തിയത്.


ജീവനോടെ തന്നെയാണ് ഇവയെ പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 25നായിരുന്നു സംഭവം. പുലർച്ചെ മൂന്ന് മണിക്കാണ് അതിർത്തി ചെക്പോസ്റ്റിൽ പരിശോധന നടത്തിയത്. ചെറിയ സഞ്ചികളിലാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത്.

Advertising
Advertising

ജാക്കറ്റിലും പാന്റിസിന്റെ പോക്കറ്റിലുമെല്ലാം പല്ലിയായിരുന്നു. ഇഴജന്തുക്കളെ കടത്തിയതിന് ഇയാളെ സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു. ഇവയെ അമേരിക്കയിൽ എത്തിക്കുകയായിരുന്നു യുവാവിന്റെ ഉദ്ദേശ്യമെന്ന് അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.

ഇയാളുടെ വാഹനവും ഇഴജന്തുക്കളേയും കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തുകാരുടെ സ്ഥിരം വഴി ആയതിനാൽ, ഇവിടെ കനത്ത സുരക്ഷാ സന്നാഹമുണ്ടായിരുന്നു. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News