ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം
റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി
Update: 2023-01-10 01:05 GMT
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ തനിമ്പാർ മേഖലയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി .
യു.എസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് ഇന്ന് പുലർച്ചെയാണ് ഇന്തോനേഷ്യയ്ക്കും കിഴക്കൻ ടിമോറിനും സമീപം 7.7തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. ആസ്ത്രേലിയയുടെ നോർത്തേൺ ടെറിട്ടറിയുടെ തലസ്ഥാനമായ ഡാർവിൻ വരെ ഭൂചലനം അനുഭവപ്പെട്ടു. ഇന്തോനേഷ്യൻ ദ്വീപായ ആബോണിന് സമീപം 97 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. തിമോർ, മലുകു, പപ്പുവ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്. എന്നാൽ നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.