ഹമാസ്​ നേതാവ് അബൂ ഉബൈദയെ ലക്ഷ്യമിട്ട്​ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ; യെമനിലെ ഹൂതി പ്രധാനമന്ത്രി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

ഗസ്സയിൽ ഹമാസ്​ പ്രത്യാക്രമണത്തിൽ ഒരു ഉയർന്ന സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു

Update: 2025-08-31 01:51 GMT
Editor : ലിസി. പി | By : Web Desk

ഗസ്സ സിറ്റി:കൂട്ടക്കുരുതി തുടർന്ന് ഗസ്സ സിറ്റിക്ക്​ നേരെയുള്ള സൈനിക നടപടി ശക്തമാക്കി ഇസ്രായേൽ.കുഞ്ഞുങ്ങളുൾപ്പെടെ 71- ലധികം പേരെ ഇന്നലെ മാത്രം കൊലപ്പെടുത്തി. 

ഭക്ഷണവും വൈദ്യസഹായവും നിഷേധിച്ച്​ ഗസ്സ സിറ്റിയിൽ നിന്ന്​ ഫലസ്തീനികളെ പുറന്തള്ളാൻ ആസൂത്രിത നീക്കമാണ്​ അരങ്ങേറുന്നതെന്ന്​ യു.എൻ ഏജൻസികൾ കുറ്റപ്പെടുത്തി. ഹമാസ്​ വക്താവ് അബൂ ഉബൈദയെ ലക്ഷ്യമിട്ട്​ ഡ്രോൺ ആക്രമണംനടത്തിയതായി ഇ​സ്രായേൽ സൈന്യം അവകാശപ്പെട്ടു. ഗസ്സയിൽ ഹമാസ്​ പ്രത്യാക്രമണത്തിൽ ഒരു ഉയർന്ന സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. വെടിനിർത്തൽ ആവശ്യപ്പെട്ട്​  ഇസ്രായേലിലെ അമ്പതോളം കേന്ദ്രങ്ങളിൽ ജനകീയ പ്രക്ഷോഭ പരിപാടികൾ നടന്നു. ഇന്ന്​ ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ യോഗം ചേരും.

Advertising
Advertising

എന്നാൽ വെടിനിർത്തൽ നിർദേശം പരിഗണനയിൽ ഇല്ലെന്ന്​ ഉദ്യോഗസ്ഥർ അറിയിച്ചു.കഴിഞ്ഞദിവസത്തെ ഇസ്രായേല്‍ ആക്രമണത്തില്‍ യെമനിലെ പ്രധാനമന്ത്രിയും ഏതാനും മന്ത്രിമാരും കൊല്ലപ്പെട്ടതായി ഹൂതികൾ സ്ഥിരീകരിച്ചു . ഇതിന്​ ശക്​തമായ തിരിച്ചടി ഉണ്ടാകുമെന്നും ഹൂതികൾ മുന്നറിയിപ്പ്​ നൽകി. ഇസ്രായേലിന്​ ഉപരോധം ഏർപ്പെടുത്തുന്നതു സംബന്ധിച്ച്​ യൂറോപ്യൻ യൂനിയനിൽ ഭിന്നത രൂക്ഷമാണ്​. സ്​പെയിൻ, അയർലാൻഡ് പോലുള്ള രാജ്യങ്ങൾ ഇസ്രായേലിന് മേൽ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, നടപടിയൊന്നും വേണ്ടെന്നായിരുന്നു ജർമ്മനിയുടേയും ഹംഗറിയുടേയും നിലപാട്. യു.എൻ പൊതുസഭാ സമ്മേളനത്തിൽ പ​ങ്കെടുക്കാൻ ഫലസ്തീൻ നേതാക്കൾക്ക്​ വിസ നിഷേധിക്കാനുള്ള അമേരിക്കൻ നിലപാട്​ പുനഃപരിശോധിക്കണമെന്നും​ ഇയു നേതൃത്വം ആവശ്യപ്പെട്ടു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News