14 കൊല്ലം ലൈംഗിക അടിമയാകേണ്ടി വന്ന് യുവതി, പ്രതി പിടിയിൽ

പ്രതിയായ 51കാരൻ യുവതിയെ ആയിരത്തിലേറെ തവണ പീഡിപ്പിച്ചതായി റിപ്പോർട്ട്

Update: 2023-08-02 16:01 GMT

മോസ്‌കോ: യുവതിയെ ലൈംഗിക അടിമയാക്കി വീട്ടിൽ പാർപ്പിച്ച മധ്യവയസ്‌കൻ റഷ്യയിൽ പിടിയിൽ. പടിഞ്ഞാറൻ റഷ്യയിലെ ചെലിയാബിൻസ്‌കിലാണ് സംഭവം. ഇപ്പോൾ 33കാരിയായ യുവതിയെ 2009 മുതൽ തടവിൽ പാർപ്പിച്ച് പീഡനത്തിനിരയാക്കിയ സംഭവം ന്യൂയോർക്ക് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. പ്രതിയായ 51കാരൻ വ്‌ളാഡ്മിർ ചെസ്‌കിഡോവ് യുവതിയെ ആയിരത്തിലേറെ തവണ പീഡിപ്പിച്ചതായും റിപ്പോർട്ടിൽ പറഞ്ഞു. 2011ൽ ഇതേ വീട്ടിൽ വെച്ച് ഒരു സ്ത്രീയെ കൊന്ന കേസിലും കുറ്റാരോപിതനാണ് ഇയാൾ.

ചെസ്‌കിഡോവിന്റെ തടവിൽ നിന്ന് യുവതി രക്ഷപ്പെട്ടതോടെയാണ് 19ാം വയസ്സുമുതൽ ലൈംഗിക അടിമയാകേണ്ടി വന്ന സംഭവം പുറംലോകമറിഞ്ഞത്. 2009ൽ മദ്യപാനത്തിനായി യുവതിയെ വീട്ടിലേക്ക് ക്ഷണിച്ച പ്രതി തുടർന്ന് അവരെ തടവിലാക്കുകയായിരുന്നു. ഈ തടവിൽനിന്ന് 14 വർഷത്തിന് ശേഷം രക്ഷപ്പെടാൻ യുവതിക്ക് പ്രതിയുടെ മാതാവിന്റെ സഹായം ലഭിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. പ്രതിയെ മാനസിക പ്രശ്‌നത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് യുവതിയ്ക്ക് രക്ഷപ്പെടാനായത്.

Advertising
Advertising

2011ൽ തടവിലുണ്ടായിരുന്ന മറ്റൊരു യുവതി കൊല്ലപ്പെട്ട വിവരം ഇപ്പോൾ രക്ഷപ്പെട്ട യുവതിയാണ് പൊലീസിനെ അറിയിച്ചത്. തർക്കത്തെ തുടർന്നായിരുന്നു അന്നത്തെ കൊലപാതകം.

വീട്ടുജോലികൾ ചെയ്യാനായി കത്തിമുനയിൽ നിർത്തി മാത്രമാണ് തന്നെ കിടപ്പുമുറിയ്ക്ക് പുറത്തിറക്കിയിരുന്നതെന്നും ചെറിയ കാര്യങ്ങൾക്ക് പോലും ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും യുവതി പറഞ്ഞു. പ്രതിയുടെ വീട് പരിശോധിച്ച പൊലീസ് ലൈംഗിക കളിപ്പാട്ടങ്ങളും ലൈംഗിക വീഡിയോ ശേഖരവും കണ്ടെത്തി.

A man who kept a woman as a sex slave at home was arrested in Russia

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News