ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഹൂതികൾ; സൈനികനീക്കം ശക്തമാക്കി അമേരിക്കയും ബ്രിട്ടനും

ഇസ്രായേലിനെതിരെയുള്ള വംശഹത്യാകേസിൽ അന്താരാഷ്ട്രകോടതി ഇന്നും വാദം കേൾക്കും

Update: 2024-01-12 00:45 GMT
Editor : ലിസി. പി | By : Web Desk

ഗസ്സ സിറ്റി: ചെങ്കടലിൽ ഇസ്രായേൽ കപ്പലുകൾക്ക്​ നേരെയുള്ള ആക്രമണം തുടരുമെന്ന ഭീഷണി മുൻനിർത്തി ഹൂതികൾക്കെതിരെ സൈനികനീക്കം ശക്​തമാക്കി അമേരിക്കയും ബ്രിട്ടനും. അക്രമിച്ചാൽ തിരിച്ചടിക്കുമെന്ന്​ ഹൂതികളും വ്യക്തമാക്കി. ഹൂതി ആക്രമണത്തെ കഴിഞ്ഞ ദിവസം യുഎൻ രക്ഷാസമിതി അപലപിച്ചിരി​ക്കെ, ​സൈനിക നടപടിക്ക്​ നയതന്ത്ര പിന്തുണ ഉണ്ടെന്നാണ്​ അമേരിക്കയും ബ്രിട്ടനും വിലയിരുത്തുന്നത്​.

ഇന്നലെ അർധരാത്രി ചേർന്ന ബ്രിട്ടീഷ്​ ​മന്ത്രിസഭാ യോഗത്തിൽ ഹൂതികൾക്കെതിരായ ആക്രമണ​ സാധ്യത സംബന്ധിച്ച്​ പ്രധാനമന്ത്രി ഋഷി സുനക്​ വിശദീകരിച്ചതായി ബി.ബി.സി റിപ്പോർട്ട്​ ചെയ്​തു. ഹൂതികളുടെ പ്രധാന സൈനിക കേന്ദ്രത്തിനു നേരെ ചുരുങ്ങിയ തോതിലുള്ള ആക്രമണമാണ്​ അമേരിക്കയും ബ്രിട്ടനും ലക്ഷ്യമിടുന്നതെന്ന്​ ബ്രിട്ടീഷ്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു. ഹുദൈദക്കും ഹജ്​ജാക്കും ഇടയിൽ ഹൂതികൾ ഡ്രോണുകൾ അയക്കുന്ന കേന്ദ്രങ്ങൾ അക്രമിക്കാനാണ്​ പദ്ധതിയെന്ന്​ ഉദ്യോഗസ്​ഥരെ ഉദ്ധരിച്ച്​ വാൾ സ്​​ട്രീറ്റ്​ ജേർണൽ റിപ്പോര്‍ട്ട് ചെയ്തു.

Advertising
Advertising

കപ്പലുകൾക്ക്​ നേരെയുള്ള തുടർച്ചയായ ആക്രമണം ചെങ്കടലിലെ നാവിക സുരക്ഷാ സേന ഗൗരവത്തിൽ കാണുമെന്ന്​ പെൻറഗണും അറിയിച്ചു. അതേസമയം, രക്ഷാസമിതി പ്രമേയം അപഹാസ്യവും ഇസ്രായേലിനെ പിന്തുണക്കുന്നതുമാണെന്ന്​ ഹൂതികൾ പ്രതികരിച്ചു. ഇസ്രായേൽ കപ്പലുകളുടെ സഹായത്തിന്​ ആരുതന്നെ വന്നാലും തിരിച്ചടിക്കുമെന്നും ഹൂതികളുടെ മുന്നറിയിപ്പ് നല്‍കി​. ഒമാൻ സമുദ്രത്തിൽ തങ്ങളുടെ എണ്ണ ടാങ്കർ പിടിച്ചെടുത്ത ഇറാൻ നടപടി നിയമവിരുദ്ധമെന്ന്​ പെൻറഗൺ കുറ്റപ്പെടുത്തി.നടപടി അന്താരാഷ്​ട്ര നിയമങ്ങൾക്ക്​ വിരുദ്ധമാണന്നും പെൻറഗൺ.

ഗസ്സയിലും വെസ്​റ്റ്​ ബാങ്കിലും തുടരുന്ന കുരുതി മേഖലായുദ്ധം അനിവാര്യമാക്കുമെന്ന്​ ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത്​ വംശഹത്യയെന്നാരോപിച്ച്​ ദക്ഷിണാഫ്രിക്ക സമർപ്പിച്ച ഹരജിയിൽ ഹേഗിലെ അന്താരാഷ്​ട്ര കോടതി മുമ്പാകെ ഇന്നും വാദം തുടരും. ഇസ്രായേലിന്‍റേത്​ വംശഹത്യയാണെന്ന്​ സഥാപിക്കുന്ന നിരവധി തെളിവുകൾ ദക്ഷിണാഫ്രിക്ക ഇന്നലെ കോടതിക്ക്​ കൈമാറി. എന്നാൽ ആരോപണം അന്യായമാണെന്നും ഹമാസിനെ പിന്തുണക്കുന്നതാണെന്നും നെതന്യാഹു ആരോപിച്ചു.

അതിനിടെ, ഗസ്സയിൽ ഇസ്രായേൽ ക്രൂരത തുടരുകയാണ്. ഇന്നലെയും 124 പേർ കൊല്ല​പ്പെട്ടു. ലബനാനിൽ നിന്ന്​ ഇസ്രായലിനു നേർക്ക്​ നിരവധി റോക്കറ്റുകൾ അയച്ചതായി ഹിസ്​ബുല്ല അവകാശപ്പെട്ടു. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News