താജിക്കിസ്ഥാന്‍ അനുമതി നിഷേധിച്ചു;അഷ്‌റഫ് ഗനി ഒമാനില്‍-യു.എസിലേക്കെന്ന് സൂചന

മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയും ദേശീയ അനുരജ്ഞന കൗണ്‍സില്‍ അധ്യക്ഷനായ അബ്ദുല്ല അബ്ദുല്ലയും ഒരു സംയുക്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ കുറിച്ച് താലിബാനുമായി ചര്‍ച്ച തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.

Update: 2021-08-16 09:39 GMT
Advertising

താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ രാജ്യം വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനിക്ക് താജിക്കിസ്ഥാന്‍ പ്രവേശനാനുമതി നിഷേധിച്ചു. ഇതോടെ അഷ്‌റഫ് ഗനി ഒമാനില്‍ ഇറങ്ങി. അദ്ദേഹം അമേരിക്കയിലേക്ക് പോവുമെന്നാണ് റിപ്പോര്‍ട്ട്. താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചതോടെയാണ് ഗനി രാജ്യം വിട്ടത്.

താന്‍ രാജ്യവിട്ടത് രക്തചൊരിച്ചില്‍ ഒഴിവാക്കാനാണെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അഷ്‌റഫ് ഗനി പറഞ്ഞു. അതിനിടെ മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയും ദേശീയ അനുരജ്ഞന കൗണ്‍സില്‍ അധ്യക്ഷനായ അബ്ദുല്ല അബ്ദുല്ലയും ഒരു സംയുക്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ കുറിച്ച് താലിബാനുമായി ചര്‍ച്ച തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.

അമേരിക്കന്‍ സൈന്യം പിന്‍മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ അപ്രതീക്ഷിതമായാണ് താലിബാന്‍ അഫ്ഗാനില്‍ ഭരണം പിടിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കാന്തഹാര്‍, ഹെറാത്, മസാര്‍-ഇ-ശരീഫ്, ജലാലാബാദ് തുടങ്ങിയ നഗരങ്ങള്‍ പിടിച്ച താലിബാന്‍ ഞായറാഴ്ചയാണ് കാബൂള്‍ പിടിച്ചത്. ഇതിന് പിന്നാലെയാണ് അഷ്‌റഫ് ഗനി രാജ്യം വിട്ടത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News