ആഗസ്ത് 15: ഇന്ത്യക്കൊപ്പം ഈ അഞ്ച് രാജ്യങ്ങൾക്കും സ്വാതന്ത്ര്യ ദിനാഘോഷം

ഇന്ത്യയുടെ സ്വാതന്ത്ര്യദിന ചടങ്ങുകളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിലെത്തി ദേശീയപതാക ഉയർത്തി

Update: 2023-08-15 11:14 GMT
Advertising

ആഗസ്ത് 15ന് ഇന്ത്യയെ്‌ക്കൊപ്പം മറ്റു അഞ്ച് രാജ്യങ്ങൾക്കും സ്വാതന്ത്ര്യ ദിനാഘോഷം. ഉത്തര കൊറിയ, ദക്ഷിണ കൊറിയ, ബഹ്‌റൈൻ, ലിച്ചെൻസ്റ്റീൻ, റിപ്പബ്ലിക് ഓഫ് കോഗോ എന്നീ രാജ്യങ്ങളാണ് ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.

ബദ്ധവൈരികളായി കഴിയുന്ന ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ജപ്പാനിൽ നിന്നാണ് സ്വാതന്ത്ര്യം നേടിയത്. 35 വർഷത്തെ കോളനിവത്കരണത്തിന് ശേഷമാണ് ഈ നാടുകൾ മോചനം നേടിയത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് 1947ലാണെങ്കിൽ കൊറിയൻ രാജ്യങ്ങൾക്ക് 1945ലാണ് വിമോചനം ലഭിച്ചത്. എന്നാൽ 1948 ആഗസ്ത് 15നാണ് സ്വതന്ത്ര കൊറിയൻ ഗവൺമെൻറുകൾ രൂപീകരിക്കപ്പട്ടത്. ഈ രണ്ട് രാജ്യങ്ങളും ഏഷ്യയിലാണെങ്കിൽ ലിച്ചെൻസ്റ്റീൻ യൂറോപ്പിലാണ്. 1866ൽ ജർമനിയിൽ നിന്നാണ് ഇവർ വിമോചനം നേടിയത്. കോംഗോ ബ്രൊസ്‌വില്ലെ എന്നറിയപ്പെടുന്ന റിപ്പബ്ലിക് ഓഫ് ദി കോംഗോ 1960ൽ ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്. സെൻട്രൽ ആഫ്രിക്കയിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. മിഡിൽ ഈസ്റ്റ് രാജ്യമായ ബഹ്‌റൈൻ 1971 ആഗസ്ത് 15ന് ബ്രിട്ടനിൽ നിന്നാണ് സ്വാതന്ത്ര്യം നേടിയത്.

ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനാഘോഷം

ഇന്ത്യ 77-ാം സ്വാതന്ത്ര്യദിനമാണ് ആഘോഷിക്കുന്നത്. ചടങ്ങുകളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിലെത്തി ദേശീയപതാക ഉയർത്തി. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയാണ് മോദി ചെങ്കോട്ടയിലെത്തിയത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ മണിപ്പൂർ സംഘർഷം പരാമർശിച്ചാണ് മോദി തുടങ്ങിയത്. മണിപ്പൂരിലുണ്ടായത് ദൗർഭാഗ്യകരമായ സംഭവമാണെന്നും അവിടെ സമാധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവർക്കും രക്തസാക്ഷികളായവർക്കുമെല്ലാം ആദരാജ്ഞലി അർപ്പിച്ചായിരുന്നു പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനമായ എന്റെ നാട് ജനസംഖ്യയുടെ കാര്യത്തിലും ലോകത്തെ ഏറ്റവും വലിയ രാജ്യമായിരിക്കുകയാണെന്നും എന്റെ 140 കോടി കുടുംബാംഗങ്ങളും സ്വാതന്ത്ര്യത്തിന്റെ ആഘോഷത്തിലാണെന്നും മോദി പറഞ്ഞു. തുടർന്നായിരുന്നു മണിപ്പൂരിലേക്കു കടന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി അക്രമപരമ്പരകൾക്കാണ് മണിപ്പൂർ സാക്ഷിയായത്. ഒരുപാടുപേർക്കു ജീവൻ നഷ്ടമായി. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും അഭിമാനത്തിനു ക്ഷതമേറ്റു. എന്നാൽ, മേഖലയിൽ പതുക്കെ സമാധാനം തിരിച്ചുവരികയാണ്. സമാധാനത്തിലൂടെ മാത്രമേ പ്രശ്‌നങ്ങൾക്കു പരിഹാരമുണ്ടാകൂ. പരിഹാരമുണ്ടാക്കാൻ കേന്ദ്രവും സംസ്ഥാന സർക്കാരും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. രാജ്യം മണിപ്പൂരിനൊപ്പമുണ്ട്-നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുമുൻപ് വ്യോമസേനയുടെ ഹെലികോപ്റ്റർ മാർക് 3, ധ്രുവ് എന്നിവ തത്സമയം ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി. കേരളത്തിൽനിന്നുള്ള മൂന്നു തൊഴിലാളികൾ ഉൾപ്പെടെ 1,800 വിശിഷ്ടാതിഥികൾ ചെങ്കോട്ടയിൽ ചടങ്ങുകൾ വീക്ഷിക്കാനെത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉൾപ്പെടെ മന്ത്രിമാരും വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള അതിഥികളടക്കം രാഷ്ട്രീയ നേതാക്കളും ചെങ്കോട്ടയിലെത്തി. 2021ൽ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവിനും ഇന്നു സമാപനം കുറിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുമുൻപ് വ്യോമസേനയുടെ ഹെലികോപ്റ്റർ മാർക് 3, ധ്രുവ് എന്നിവ തത്സമയം ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി. കേരളത്തിൽനിന്നുള്ള മൂന്നു തൊഴിലാളികൾ ഉൾപ്പെടെ 1,800 വിശിഷ്ടാതിഥികൾ ചെങ്കോട്ടയിൽ ചടങ്ങുകൾ വീക്ഷിക്കാനെത്തി.

August 15 is the Independence Day of these five countries along with India

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News