'ലെബനാനിലെ ഇറാൻ എംബസി ആക്രമിച്ചാൽ ലോകത്തുള്ള ഇസ്രായേൽ എംബസികളെ ഞങ്ങളും ആക്രമിക്കും': ഇറാൻ

''സയണിസ്റ്റ് ഭരണകൂടത്തെയും അമേരിക്കയെയും മുട്ടുകുത്തിക്കാൻ ഇറാന്‍ തീരുമാനിച്ചിട്ടുണ്ട്, അതില്‍ നിന്ന് പിന്തിരിയുകയില്ല''

Update: 2026-03-05 03:01 GMT

അബുല്‍ ഫസൽ ഷെകാർച്ചി

തെഹ്റാന്‍: ലെബനാനിലെ ഇറാൻ്റെ നയതന്ത്ര കാര്യാലയത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയാൽ, ലോകമെമ്പാടുമുള്ള ഇസ്രായേൽ എംബസികളെ തങ്ങളും 'ലക്ഷ്യം' വെക്കുമെന്ന് ഇറാൻ.

'ലെബനാനിലെ ഇറാൻ എംബസി ഇസ്രായേൽ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ഇറാൻ്റെ എംബസി ഇസ്രായേൽ ആക്രമിക്കുകയാണെങ്കിൽ, ആ ഭരണകൂടത്തിൻ്റെ എല്ലാ എംബസികളും ഞങ്ങളും ആക്രമിക്കും, ഇത് തീർച്ചയായും സംഭവിക്കുകയും ചെയ്യും'- ഇറാൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ് വക്താവ് അബുല്‍ ഫസൽ ഷെകാർച്ചി വ്യക്തമാക്കി. 

'ഇസ്രായേലിന്റെ സൈനിക നടപടികൾക്ക് പരിധികളില്ല, അവര് എന്തും ചെയ്യും. എന്നാല്‍ ശക്തമായ യുദ്ധശേഷിയുണ്ടായിട്ടും അന്താരാഷ്ട്ര നിയമങ്ങളെ ആദരിക്കുകയാണ് ഇതുവരെ ഇറാന്‍ ചെയ്തത്. സയണിസ്റ്റ് ഭരണകൂടത്തെയും അതിന്റെ പിന്തുണക്കാരായ അമേരിക്കയെയും മുട്ടുകുത്തിക്കാൻ തെഹ്‌റാൻ ഉറച്ചു തീരുമാനിച്ചിട്ടുണ്ട്, അതില്‍ നിന്ന് ഒരു തരത്തിലും പിന്തിരിയുകയില്ല'- ബ്രിഗേഡിയർ ജനറൽ വ്യക്തമാക്കി. ലെബനനിലെ ഇറാൻ എംബസി ഇസ്രായേൽ ലക്ഷ്യം വെക്കുന്നത് ഒരു കുറ്റകൃത്യമാണെന്നും, ഇത് ഇറാനിയൻ സായുധ സേനയ്ക്ക് തിരിച്ചടിക്കാനുള്ള നിയമപരമായ അവകാശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം ഇറാന് മേൽ ആക്രമണം കടുപ്പിക്കുകയാണ് അമേരിക്കയും ഇസ്രായേലും. തെഹ്റാന്‍ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ വ്യാപക ആക്രമണം തുടരുകയാണ്.  ഇതിനിടെ യുദ്ധം തുടരാൻ ട്രംപിന് യുഎസ് സെനറ്റിന്റെ അനുമതിയും ലഭിച്ചു.  47നെതിരെ 53 വോട്ടുകൾക്കാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം വിജയിച്ചത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News