ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും; യുദ്ധം തുടരാൻ യുഎസ് സെനറ്റിന്റെ അനുമതി

തെഹ്‌റാൻ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ വ്യാപക ആക്രമണം തുടരുകയാണ്

Update: 2026-03-05 03:09 GMT

തെഹ്‌റാൻ: ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും. തെഹ്‌റാൻ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ വ്യാപക ആക്രമണം തുടരുകയാണ്. യുദ്ധം തുടരാൻ ട്രംപിന് യുഎസ് സെനറ്റിന്റെ അനുമതി ലഭിച്ചു. 47 നെതിരെ 53 വോട്ടുകൾക്കാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം വിജയിച്ചത്.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലബനനിൽ ലക്ഷത്തിന് മേൽ ആളുകൾ അഭയാർഥികളായി. അതിനിടെ സൗദിയിലേക്കെത്തിയ മൂന്ന് ക്രൂയിസ് മിസൈലുകൾ പ്രതിരോധിച്ചു. റിയാദ് അൽ ഖർജിലെ സൈനിക കേന്ദ്രം ലക്ഷ്യം വെച്ചാണ് മിസൈലുകൾ എത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറയിച്ചു.

അതേസമയം, ലെബനാനിലെ ഇറാൻ്റെ നയതന്ത്ര കാര്യാലയത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയാൽ, ലോകമെമ്പാടുമുള്ള ഇസ്രായേൽ എംബസികളെ തങ്ങളും 'ലക്ഷ്യം' വെക്കുമെന്ന് ഇറാൻ.

'ലെബനാനിലെ ഇറാൻ എംബസി ഇസ്രായേൽ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ഇറാൻ്റെ എംബസി ഇസ്രായേൽ ആക്രമിക്കുകയാണെങ്കിൽ, ആ ഭരണകൂടത്തിൻ്റെ എല്ലാ എംബസികളും ഞങ്ങളും ആക്രമിക്കും, ഇത് തീർച്ചയായും സംഭവിക്കുകയും ചെയ്യും'- ഇറാൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ് വക്താവ് അബുല്‍ ഫസൽ ഷെകാർച്ചി വ്യക്തമാക്കി.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News