കര്‍ണാടകയിലെ ബജ്‍രംഗദള്‍ പ്രവര്‍ത്തകന്‍റെ കൊലപാതകം: 10 പേര്‍ക്കെതിരെ യുഎപിഎ ചുമത്തി

അറസ്റ്റിലായ 10 പേരിലൊരാള്‍ 2017ൽ ഹർഷയ്‌ക്കൊപ്പം ജയിലിൽ ആയിരുന്നു

Update: 2022-03-07 08:27 GMT
Advertising

കര്‍ണാടകയില്‍ ബജ്‍രംഗദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് 10 പേര്‍ക്കെതിരെ യുഎപിഎ ചുമത്തി. ഫെബ്രുവരി 20ന് ശിവമോഗ മേഖലയില്‍ ഹര്‍ഷ എന്ന ബജ്‍രംഗദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് യുഎപിഎ ചുമത്തിയത്.

അറസ്റ്റിലായ 10 പേരിൽ മുഹമ്മദ് കാഷിഫ് 2017ൽ ഹർഷയ്‌ക്കൊപ്പം ജയിലിൽ ആയിരുന്നു. മറ്റ് പ്രതികൾക്കെതിരെയും ആക്രമണം, മോഷണം, കവർച്ച തുടങ്ങിയ കേസുകളുണ്ട്. ആറ് മാസം മുന്‍പ് കോടതി വളപ്പിൽ വെച്ച് ഹർഷയും അക്രമികളിൽ ഒരാളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നുവെന്നും പൊലീസ് പറയുന്നു.

ശിവമോഗ എംഎൽഎയും മന്ത്രിയുമായ കെ എസ് ഈശ്വരപ്പയും കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലജെയും എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അതേസമയം കര്‍ണാടക പൊലീസിന്‍റെ അന്വേഷണം തുടരുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ഹര്‍ഷയുടെ കൊലയാളികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്ന് തേജസ്വി സൂര്യ ആവശ്യപ്പെട്ടിരുന്നു. അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറാന്‍ സാധ്യതയുണ്ട്.

ഫെബ്രുവരി 20ന് രാത്രിയാണ് ശിവമോഗയിലെ ദൊഡ്ഡപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സുഹൃത്തുക്കളുമായി ഭക്ഷണം കഴിക്കാൻ പോയപ്പോൾ ഹർഷയെ കൊലപ്പെടുത്തിയത്. ഹര്‍ഷയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News