തുർക്കിയിൽ വൻ സ്ഫോടനം; നാലു മരണം, 38 പേർക്ക് പരിക്ക്

മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ

Update: 2022-11-13 16:03 GMT

ഇസ്താംബുള്‍: തുർക്കിയിലെ ഇസ്താംബുളിലുണ്ടായ സ്‌ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടു. 38 പേർക്ക് പരിക്കേറ്റു. ഇസ്താംബൂളിലെ തസ്‌കീൻ കച്ചവട തെരുവിലാണ് സ്‌ഫോടനമുണ്ടായത്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫയർഫോഴ്‌സും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.

വിനോദ സഞ്ചാരികളടക്കം നിരവധി പേർ എത്തുന്ന ഷോപ്പിങ് സ്ട്രീറ്റിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടന ശബ്ദമുണ്ടായ ഉടനെ ആളുകള്‍ ചിതറി ഓടുകയായിരുന്നു. സ്‌ഫോടനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ചാവേറാക്രമണമെന്നാണ് പൊലീസ് സംശയിക്കുന്നത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം വിന്ന്യസിച്ചിട്ടുണ്ട്.

Advertising
Advertising

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News