ബ്രസീലിയൻ ഇൻസ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ നുബിയ ക്രിസ്റ്റീനയെ അജ്ഞാതര്‍ വെടിവച്ചു കൊന്നു

സെർഗിപെ സ്‌റ്റേറ്റിലെ അറക്കാജുവിലെ സാന്താ മരിയയുടെ സമീപമുള്ള വീട്ടിൽ ഒക്ടോബർ 14ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

Update: 2022-10-20 06:24 GMT

ബ്രസീലിയ: ബ്രസീലിയൻ ഇൻസ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ നുബിയ ക്രിസ്റ്റീന ബ്രാഗയെ(23) അജ്ഞാതര്‍ വീടിനുള്ളില്‍ വെടിവച്ചു കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. സെർഗിപെ സ്‌റ്റേറ്റിലെ അറക്കാജുവിലെ സാന്താ മരിയയുടെ സമീപമുള്ള വീട്ടിൽ ഒക്ടോബർ 14ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇന്‍സ്റ്റഗ്രമില്‍ 60,000 ഫോളോവേഴ്സുള്ള താരമാണ് നുബിയ. മരിക്കുന്നതിന് തൊട്ടുമുന്‍പ് നുബിയ ഒരു ഹെയര്‍ സലൂണ്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടെ നിന്നും ഇറങ്ങിയ നുബിയയെ രണ്ടു പുരുഷന്‍മാര്‍ ബൈക്കില്‍ പിന്തുടരുന്നുണ്ടായിരുന്നു. മുന്‍വാതിലിലൂടെ യുവതിയുടെ വീട്ടില്‍ കയറിയ അക്രമികള്‍ പെട്ടെന്ന് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുന്നതിനു മുന്‍പ് നിരവധി തവണ നുബിനയെ വെടിവച്ചു. രാത്രി 9 മണിയോടെ വീട്ടിലെത്തിയ അധികാരികള്‍ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന ബ്രാഗയെയാണെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മുഖംമൂടി ധരിച്ചെത്തിയ കൊലയാളികളുടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. കൊലപാതകം നടത്താനുള്ള കാരണവും അജ്ഞാതമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലയാളികളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചാല്‍ അറിയിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

Advertising
Advertising

നുബിനയുടെ മരണം കുടുംബത്തെയാകെ തളര്‍ത്തിയിരിക്കുകയാണ്. '' "എന്തുകൊണ്ടാണ് അവർ നുബിയയോട് ഇത് ചെയ്തതെന്ന് ഞങ്ങൾക്ക് അറിയണം," അവളുടെ അമ്മായി ക്ലോഡിയ മെനെസെസ് പറഞ്ഞു. നുബിയക്ക് എന്തെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടായിരുന്നതായി അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News