സെനഗലിൽ ബസ്സപകടം: 40 മരണം, 78 പേർക്ക് പരിക്ക്

റോഡുകൾ വളരെ മോശം അവസ്ഥയിലായതിനാൽ വെസ്റ്റ് ആഫ്രിക്കയിൽ അപകടങ്ങൾ പതിവാണ്

Update: 2023-01-08 15:55 GMT
Advertising

സെൻട്രൽ സെനഗലിലുണ്ടായ ബസ്സപകടത്തിൽ 40 മരണം. നിരവധി പേർക്ക് പരിക്കേറ്റു. ഞായറാഴ്ച നടന്ന അപകട വിവരം പ്രസിഡൻറ് മാക്കി സാൾ ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു. കാഫ്‌രീൻ പ്രദേശത്തെ ഗിനിവി ഗ്രാമത്തിൽ പുലർച്ചെ 3.30നാണ് അപകടമുണ്ടായത്. തിങ്കളാഴ്ച മുതൽ രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം നടത്തുമെന്ന് പ്രസിഡൻറ് അറിയിച്ചു.

ദേശീയ പാത ഒന്നിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ബസ് ടയർ പഞ്ചറായി മറിയുകയും എതിർദിശയിൽ നിന്ന് വന്ന മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ചെക്ക് ഡീങ് പറഞ്ഞു. 78 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അവരിൽ ചിലരുടെ നില ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.

റോഡുകൾ വളരെ മോശം അവസ്ഥയിലായതിനാൽ വെസ്റ്റ് ആഫ്രിക്കയിൽ അപകടങ്ങൾ പതിവാണ്.

Bus accident in Senegal: 40 dead, 78 injured

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News