കാനഡയിൽ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു

ഹർപ്രീത് സിങ്, ജസ്പിന്ദർ സിങ്, കരൺപാൽ സിങ്, മോഹിത് ചൗഹാൻ, പവൻ കുമാർ എന്നിവരാണ് മരിച്ചത്.

Update: 2022-03-14 02:24 GMT

കാനഡയിലെ ടോറൻോയിൽ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റെന്നും ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ അറിയിച്ചു. മരിച്ചവരുടെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കോൺസുലേറ്റ് ജനറലിന്റെ ഓഫീസ് വ്യക്തമാക്കി.

ഹർപ്രീത് സിങ്, ജസ്പിന്ദർ സിങ്, കരൺപാൽ സിങ്, മോഹിത് ചൗഹാൻ, പവൻ കുമാർ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ഹൈവേ 401-ൽ പാസഞ്ചർ വാനിൽ പടിഞ്ഞാറോട്ട് പോകുകയായിരുന്ന ഇവർ പുലർച്ചെ 3:45ഓടെ ട്രാക്ടർ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News