യുദ്ധോപകരണങ്ങളുമായി ചൈനീസ് വിമാനങ്ങൾ ഇറാനിലെത്തിയതായി റിപ്പോർട്ട്

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് തവണ ചൈനയിൽ നിന്ന് വിമാനം എത്തിയതായി ഫ്ലൈറ്റ് റഡാർ രേഖകൾ കാണിക്കുന്നു

Update: 2025-06-18 08:08 GMT

ടെഹ്‌റാൻ: ഇറാൻ ഇസ്രായേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അമേരിക്കയുടെ ഇടപെടലുണ്ടാകുമെന്ന വാർത്തയാണ് നിലവിൽ ചർച്ചയാവുന്നത്. നിരവധി തവണ ഇസ്രായേൽ അമേരിക്കയോട് സഹായമഭ്യർത്ഥിച്ചതായും ഒടുവിൽ ട്രംപ് തന്നെ നേരിട്ട് ഇടപെടുമെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ സൂചിപ്പിക്കുകയും ചെയ്തു. എന്നാൽ ചൈനയിൽ നിന്ന് മൂന്ന് കാർഗോ വിമാനങ്ങൾ തുടർച്ചയായി ഇറാനിലേക്കെത്തിയെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രായേലുമായുള്ള സംഘർഷം കാരണം ഇറാന്റെ വ്യോമാതിർത്തി ഔദ്യോഗികമായി അടച്ചിട്ടിരിക്കുന്നതിനാൽ ചൈനീസ് കാർഗോ വിമാനങ്ങൾ ഇറാനിൽ ദുരൂഹ സാഹചര്യത്തിൽ ഇറങ്ങിയതായാണ് റിപ്പോർട്ട്. ഇറാനിയൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വിമാനങ്ങൾ അവയുടെ ട്രാൻസ്‌പോണ്ടറുകൾ ഓഫാക്കിയതായും ഇത് റഡാറുകൾക്കും വാണിജ്യ ട്രാക്കിംഗ് സംവിധാനങ്ങൾക്കും അദൃശ്യമായതായും ആരോപിക്കപ്പെടുന്നു. സൈനിക സാമഗ്രികൾ എത്തിക്കുന്നതിനുള്ള ഒരു രഹസ്യ ദൗത്യമാണിതെന്ന് കരുതപ്പെടുന്നു.

Advertising
Advertising

ഇസ്രായേലുമായുള്ള സംഘർഷത്തിനിടയിൽ ഇറാന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് വേണ്ടി സൈനിക സാമഗ്രികളോ നിയന്ത്രിത സാധനങ്ങളോ വിമാനങ്ങൾ വഹിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ട്രാൻസ്‌പോണ്ടർ ഷട്ട്ഡൗൺ ചെയ്തതും ടെഹ്‌റാനിൽ അപ്രഖ്യാപിതമായി വിമാനങ്ങൾ ഇറക്കിയതും ഉൾപ്പെടെ ലാൻഡിംഗുകളെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ ഇറാനും ചൈനയും തമ്മിലുള്ള ഏകോപനത്തെ സൂചിപ്പിക്കുന്നു.

ഇറാനിയൻ സൈനിക കേന്ദ്രങ്ങളിലും ആണവ കേന്ദ്രങ്ങളിലും ഇസ്രയേലിന്റെ ആക്രമണങ്ങളുടെ പരമ്പരയായ ഓപ്പറേഷൻ റൈസിംഗ് ലയണിനെ ചൈന പരസ്യമായി ശക്തമായി അപലപിച്ചതിനെ തുടർന്നാണ് രഹസ്യ വിമാനങ്ങൾ വരുന്നത്. ആക്രമണങ്ങളിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ ആശങ്ക പ്രകടിപ്പിക്കുകയും സംഘർഷം രൂക്ഷമാക്കുന്ന നടപടികൾക്ക് എതിരായി ബീജിംഗിന്റെ എതിർപ്പ് പ്രകടിപ്പിക്കുകയുംചെയ്തു.

'ഇറാനെതിരെയുള്ള ഇസ്രായേലിന്റെ ആക്രമണങ്ങൾ ചൈന സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ ഈ ഓപ്പറേഷന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ചൈന വളരെയധികം ആശങ്കാകുലരാണ്.' ജിയാൻ എക്‌സിൽ പറഞ്ഞു. സംഘർഷം രൂക്ഷമായതോടെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളും ഇസ്രായേലി വ്യോമാതിർത്തി അടച്ചതും ചൂണ്ടിക്കാട്ടി ചൈനീസ് പൗരന്മാർക്ക് തെൽ അവീവിലെ ചൈനീസ് എംബസി ഒഴിപ്പിക്കൽ നിർദേശവും നൽകിയിരുന്നു. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News