'മസ്ക് കട പൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടിവരും'; ഭീഷണിയുമായി ട്രംപ്

യുഎസ് ചരിത്രത്തിൽ മറ്റൊരാൾക്കും ലഭിക്കാത്ത സബ്‌സിഡിയാണ് മസ്‌കിന് ലഭിച്ചതെന്നും ട്രംപ്

Update: 2025-07-02 04:46 GMT
Editor : Lissy P | By : Web Desk

വാഷിങ്ടൺ: വിവാദ നികുതി ബിൽ യുഎസ് സെനറ്റ് പാസാക്കിയതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ടെസ്‍ല സിഇഒ ഇലോൺ മസ്‌കും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബിൽ' പ്രാബല്യത്തിൽ വന്നാൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് മസ്‌ക് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ബിൽ പാസാക്കിയാൽ 'അമേരിക്ക പാർട്ടി' എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും മസ്‌ക് ഭീഷണി മുഴക്കിയിരുന്നു. രാജ്യത്തിന് ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടികൾക്ക് പകരമായി ഒരു ബദൽ ആവശ്യമാണ്. ജനങ്ങളെ സംരക്ഷിക്കുന്ന,അവരുടെ ശബ്ദമാകുന്ന പാർട്ടിയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

Advertising
Advertising

എന്നാൽ മസ്‌കിന് മറുപടിയുമായി ട്രംപ് തന്നെ രംഗത്തെത്തി. ഇതാണ് മസ്‌കിന്റെ നീക്കമെങ്കിൽ കടയും പൂട്ടി സ്വന്തം നാടായ ദക്ഷിണാഫ്രിക്കക്ക് മടങ്ങേണ്ടി വരുമെന്ന് ട്രംപ് തിരിച്ചടിച്ചു.

Full View

'പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ശക്തമായി പിന്തുണക്കുമ്പോഴും ഞാൻ ഇലക്ട്രിക് വാഹനത്തിന് എതിരാണെന്ന് മസ്‌കിന് അറിയാമായിരുന്നു. ഇവിയെ ഞാൻ ശക്തമായി എതിർക്കുമെന്നും അദ്ദേഹത്തിനറിയാം.അതെന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന ഭാഗം തന്നെയായിരുന്നു.ഇലക്ട്രിക് കാറുകൾ നല്ലതാണ്..പക്ഷേ അത് എല്ലാവരും സ്വന്തമാക്കണമെന്ന് പറയാനാവില്ല. യുഎസ് ചരിത്രത്തിൽ മറ്റൊരാൾക്കും ലഭിക്കാത്ത സബ്‌സിഡിയാണ് മസ്‌കിന് ലഭിച്ചിരിക്കുന്നത്. ഇതൊന്നുമില്ലെങ്കിൽ മസ്‌കിന് കടപൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടി വന്നേനെ...' സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം.

'ഇനി റോക്കറ്റ് വിക്ഷേപണങ്ങളോ, ഉപഗ്രഹങ്ങളോ, ഇലക്ട്രിക് കാർ നിർമ്മാണമോ വേണ്ട, രാജ്യത്തിന് ഇതായിരിക്കും മെച്ചമെന്നും ട്രംപ് തിരിച്ചടിച്ചു. 

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണത്തിനായി ഏകദേശം 29 കോടി ഡോളർ മസക് ചെലവഴിച്ചെന്നും വാർത്തകളുണ്ടായിരുന്നു.   ജൂൺ ആദ്യം മുതലാണ്, ട്രംപിന്റെവണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെയും ചെലവ് നിയമനിർമ്മാണത്തെയും വെറുപ്പുളവാക്കുന്നതാണെന്ന് വിമര്‍ശിച്ചതോടെയാണ് മസ്കും ട്രംപും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു തുടങ്ങിയത് 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News