ലോക കേരളസഭ: മുഖ്യമന്ത്രിയും സംഘവും ന്യൂയോർക്കിലെത്തി

ധനമന്ത്രി കെ.എൻ ബാലഗോപാലും സ്പീക്കർ എ.എൻ ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്

Update: 2023-06-09 02:11 GMT

ന്യൂയോര്‍ക്ക്: ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്കിലെത്തി. ധനമന്ത്രി കെ.എൻ ബാലഗോപാലും സ്പീക്കർ എ.എൻ ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്.


മുഖ്യമന്ത്രിയെയും സംഘത്തെയും വിമാനത്താവളത്തിൽ നോർക്ക ഡയറക്ടർ ഡോ. എം അനിരുദ്ധൻ, സംഘാടക സമിതി പ്രസിഡൻറ് മന്മഥൻ നായർ എന്നിവർ സ്വീകരിച്ചു. വെള്ളിയാഴ്ച ന്യൂയോർക്കിലെ 9/11 സ്‌മാരകം മുഖ്യമന്ത്രി സന്ദർശിക്കും. തുടർന്ന് യുഎൻ ആസ്ഥാനത്തും മുഖ്യമന്ത്രി സന്ദർശനം നടത്തും. ജൂൺ 10ന് ലോക കേരളസഭാ സെഷൻ നടക്കും. ജൂൺ 11ന് ടൈംസ് സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്യും. അമേരിക്കയിലെ മലയാളി നിക്ഷേപകർ, പ്രവാസി മലയാളികൾ, ഐടി വിദഗ്ധർ, വിദ്യാർഥികൾ, വനിതാ സംരംഭകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. 

Advertising
Advertising

ജൂണ്‍ 12ന് വാഷിങ്‌ടൺ ഡിസിയിൽ ലോകബാങ്ക് സൗത്ത് ഏഷ്യ മേഖലാ വൈസ് പ്രസിഡന്റ്‌ മാർട്ടിൻ റെയിസറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. 13ന് മാരിലാൻഡ് വെയ്‌സ്റ്റ് മാനേജ്മെന്റ്‌ സംവിധാനങ്ങൾ മുഖ്യമന്ത്രി സന്ദർശിക്കും. 14ന് ക്യൂബയിലേക്ക് തിരിക്കും. 15നും 16നും ഹവാനയിലെ വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News