'ചർച്ചകളേക്കാൾ രാജ്യത്തിൻ്റെ പ്രതിരോധത്തിനാണ് ഇപ്പോൾ മുൻഗണന': ഇറാന്‍

മധ്യസ്ഥർ വഴി സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്നത് സത്യമാണെങ്കിലും, അമേരിക്ക മുന്നോട്ടുവെച്ച 15 ഇന നിർദ്ദേശങ്ങൾ ഇറാന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും ഇസ്മായിൽ ബഗായ്‌

Update: 2026-03-31 04:34 GMT

തെഹ്റാന്‍: അമേരിക്കയുമായി യാതൊരുവിധ ഔദ്യോഗിക ചർച്ചകളും നടക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ്. ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇറാൻ ഉന്നയിച്ച മിക്ക നിർദേശങ്ങളും തങ്ങൾ അംഗീകരിച്ചുവെന്നുമുള്ള അമേരിക്കൻ വാദങ്ങളെയും ബഗായ് തള്ളി. മധ്യസ്ഥർ വഴി സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്നത് സത്യമാണെങ്കിലും, അമേരിക്ക മുന്നോട്ടുവെച്ച 15 ഇന നിർദ്ദേശങ്ങൾ ഇറാൻ്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്ന് ബഗായ് പറഞ്ഞു.

അമേരിക്ക മുന്നോട്ടുവെച്ച 15 ഇന ഉപാധികളിൽ പ്രധാനമായും ഇറാൻ്റെ ആണവ പദ്ധതികൾ ഉപേക്ഷിക്കണമെന്നും ഹോർമുസ് കടലിടുക്കിന്മേലുള്ള നിയന്ത്രണം ഒഴിവാക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്. എന്നാൽ ഇത് രാജ്യത്തിൻ്റെ അഖണ്ഡതയെ ബാധിക്കുമെന്നതിനാൽ അംഗീകരിക്കാനാവില്ലെന്ന് ഇറാൻ വ്യക്തമാക്കി. അതേസമയം, ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ അടച്ചുപൂട്ടണമെന്ന ഇറാൻ്റെ 5 പ്രധാന ആവശ്യങ്ങൾ അമേരിക്കയും തള്ളിക്കളഞ്ഞു. ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാവുകയാണ്.

ചർച്ചകളേക്കാൾ രാജ്യത്തിൻ്റെ പ്രതിരോധത്തിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കിയ ഇറാൻ, ഇസ്രായേലിനും മേഖലയിലെ യുഎസ് താവളങ്ങൾക്കും നേരെ  മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി പ്രഖ്യാപിച്ചു. ഐആർജിസി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഇത്തവണത്തെ ആക്രമണം പ്രധാനമായും നടത്തിയത് ഇറാനിയൻ നേവി ആണ്

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News