'വിമർശിക്കുന്നവർ എന്നെയല്ല, നാടിനെയാണ് ഇകഴ്ത്തുന്നത്'; ലോക കേരളസഭയിൽ മുഖ്യമന്ത്രി

ടൈംസ് സ്‌ക്വയറിനടുത്തുള്ള കെട്ടിടമെന്ന നിലയിൽ പരിപാടി നടക്കുന്ന കെട്ടിടം വലുത് തന്നെയാണെന്നും 2000ത്തോളം മുറികളുണ്ടെന്നും മുഖ്യമന്ത്രി

Update: 2023-06-10 18:15 GMT
Advertising

ന്യൂയോർക്ക്: ലോകകേരള സഭയിലെ പണപ്പിരിവിനെ കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെ ഉദ്ദേശിച്ചാണ് വിമർശനമെങ്കിൽ ഉന്നയിക്കുന്നതെങ്കിൽ അതിലൂടെ തന്നെയല്ല നാടിനെയാണ് ഇകഴ്ത്തുന്നതെന്നും നാടിന്റെ സംസ്‌കാരത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും നാടിനെയാണ് മോശമായി ചിത്രീകരിക്കുന്നതെന്നും ന്യൂയോർക്കിൽ ലോക കേരള സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

നട്ടാൽ കുരുക്കാത്ത നുണകളാണ് പ്രചരിപ്പിക്കുന്നതെന്നും അവയിലൂടെ അമേരിക്കൻ മലയാളികളെ ആക്ഷേപിക്കാൻ ഇത്തരം വാർത്ത പ്രചരിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൈംസ് സ്‌ക്വയറിനടുത്തുള്ള കെട്ടിടമെന്ന നിലയിൽ പരിപാടി നടക്കുന്ന കെട്ടിടം വലുത് തന്നെയാണെന്നും 2000ത്തോളം മുറികളുണ്ടെന്നും ചൂണ്ടിക്കാട്ടി. സ്ഥിരമായി ആക്ഷേപിക്കുകയാണെന്നും ഇല്ലാത്ത കാര്യം പറഞ്ഞുണ്ടാക്കി ആക്ഷേപിക്കുകയാണെന്നും അതിങ്ങനെ പറഞ്ഞുപറഞ്ഞ് ആളുകളുടെ ഇടയിൽ മോശമായ ചിത്രമുണ്ടാക്കാൻ നോക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി പ്രശ്നങ്ങൾ അറിയാൻ സമ്മേളനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌പോൺസർഷിപ്പിലൂടെ പരിപാടി സംഘടിപ്പിക്കുന്നതിൽ അപാകത കാണുന്നവർ പോലും അത്തരം പരിപാടികൾ നടത്താറുണ്ടെന്നും ചൂണ്ടിക്കാട്ടി.






Full View


'Critics do not disparage me, but the State'; Chief Minister in Loka Kerala Sabha

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News