ഇറാനിലെ ഭീകരാക്രമണം; കൊല്ല​പ്പെട്ടവരുടെ എണ്ണം 103 ആയി

141 പേർക്ക്​ പരിക്കുണ്ട്. ആക്രമണത്തിന്​ പിന്നിൽ ഇസ്രായേലും അമേരിക്കയുമാണെന്ന്​ കുറ്റപ്പെടുത്തിയ ഇറാൻ പ്രതികാരം ഉറപ്പാണെന്നും മുന്നറിയിപ്പ്​ നൽകി

Update: 2024-01-04 01:11 GMT

തെഹ്റാന്‍: ഇറാനിൽ ​ നടന്ന ഭീകരാക്രമണത്തിൽ കൊല്ല​പ്പെട്ടവരുടെ എണ്ണം 103 ആയി. 141 പേർക്ക്​ പരിക്കുണ്ട്. ആക്രമണത്തിന്​ പിന്നിൽ ഇസ്രായേലും അമേരിക്കയുമാണെന്ന്​ കുറ്റപ്പെടുത്തിയ ഇറാൻ പ്രതികാരം ഉറപ്പാണെന്നും മുന്നറിയിപ്പ്​ നൽകി. സ്​ഫോടനത്തിൽ പങ്കില്ലെന്ന്​ അമേരിക്ക വ്യക്തമാക്കി. പൂർണ ശ്രദ്ധ ഗസ്സ യുദ്ധത്തിലാണെന്നും പ്രതികരിക്കാനില്ലെന്നും ഇസ്രായേൽ സൈനിക വക്​താവ്​ അറിയിച്ചു.

റെവല്യൂഷനറി ഗാർഡ്​ മുൻ കമാൻഡർ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വ വാർഷികത്തിനിടെയാണ്​ ഇന്നലെ ഇറാനെ ഞെട്ടിച്ച സ്​​ഫോടനം. കെർമാൻ പ്രവിശ്യയിലുള്ള ഖാസിം സുലൈമാനിയുടെ സ്മാരകത്തിന് സമീപമാണ് ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്. രക്തസാക്ഷി വാർഷികവുമായിബന്ധപ്പെട്ട ചടങ്ങിൽ പ​ങ്കെടുക്കാൻ ആയിരങ്ങൾതടിച്ചുകൂടിയ ഘട്ടത്തിലാണ്​ ഭീകരർ റിമോർട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയത്.സ്മാരകത്തിൽ നിന്ന് 700 മീറ്റർ ദൂരയൊയിരുന്നു ആദ്യ സ്ഫോടനം. 13 മിനിറ്റിനു പിന്നാലെ രണ്ടാമത്തെ സ്ഫോടനം. സ്ഫോടത്തി​ന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ പലരുടെയും നില ഗുരുതരമാണ്​.

Advertising
Advertising

ഭീകരാക്രമണം ആസൂത്രണം ചെയ്​ത ആരെയും ​വെറുതെ വിടില്ലെന്ന്​ ഇറാൻ പ്രസിഡന്‍റ്​ ഇബ്രാഹിം റഈസി പറഞ്ഞു. പിന്നിൽ സയണിസ്​റ്റ്​ ഏജന്‍റുമാരും അവരുടെ സഹായികളുമാണെന്ന്​ ഇറാൻ വൈസ്​ പ്രസിഡന്‍റ് വ്യക്തമാക്കി. അമേരിക്കയുടെയും ഇസ്രായേലി​ന്‍റെയും കരങ്ങൾ വ്യക്​തമാണെന്ന്​ ഇറാനിയൻ റവലൂഷനറി ഗാർഡി​ലെ ഖുദ്​സ്​ ഫോഴ്​സ്​ കമാണ്ടർ. ഇറാനിലെഭീകരാക്രമണത്തിന് ഇസ്രായേലിലെ തെൽ അവീവിലും ഹൈഫയിലും മറുപടി നൽകണമെന്ന് ഇറാൻ ആരോഗ്യ മന്ത്രാലയം മുൻവക്താവ് ഡോ. കിയാനുഷ് ജഹാൻപുർ പറഞ്ഞു. ഇറാൻ സ്​ഫോടനത്തിനു പിന്നിൽ ആരാണെന്നതു സംബന്​ധിച്ച്​ ഒന്നും അറിയില്ലെന്ന്​ യു.എസ്​ ​സ്​റ്റേറ്റ്​ വകുപ്പ്​ വക്​താവ്​ ജോൺ ​കെർബി വ്യക്തമാക്കി. പിന്നിൽ ഇസ്രായേൽ ആണെന്ന്​ കരുതുന്നില്ല. അമേരിക്കക്കെതിരെയുള്ള ഇറാ​ന്‍റെ ആരോപണം വസ്​തുതക്ക്​ നിരക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാൻ സ്​​ഫോടനത്തെ കുറിച്ച്​​ പ്രതികരിക്കാനില്ലെന്ന്​ ഇസ്രായേൽ സൈനിക വക്​താവ് പറഞ്ഞു​. ഗസ്സ യുദ്ധത്തിലാണ്​ ഇപ്പോൾ പൂർണ ശ്രദ്ധയെന്നും വക്​താവ്​ ചൂണ്ടിക്കാട്ടി. ഇറാൻ സ്​ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക്​ വൈകാതെ മാരക തിരിച്ചടി ഉണ്ടാകുമെന്ന്​ തെഹ്​റാനു പുറമെ ഹിസ്​ബുല്ലയും ഹൂത്തികളും താക്കീത്​ ചെയ്​തു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News