ഏറ്റവും വലിയ കൊമ്പുള്ള ആഫ്രിക്കൻ പെണ്ണാന 'ഡിഡ' ചെരിഞ്ഞു

'ദി ക്വീൻ ഓഫ് ത്‌സാവേ'യെന്നാണ് ഡിഡി സഞ്ചാരികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്

Update: 2022-11-02 16:12 GMT
Advertising

ആഫ്രിക്കയിലെ ഏറ്റവും വലിയ കൊമ്പുള്ള പെണ്ണാന ദിഡ ചെരിഞ്ഞു. വാർധക്യത്തെ തുടർന്നാണ് 60 നും 65നും ഇടയിൽ പ്രായമുള്ള ആന കെനിയയിൽ ചെരിഞ്ഞത്. നീണ്ട കൊമ്പുകളുള്ളതിനാൽ വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയങ്കരിയായിരുന്ന ഡിഡ. ആനകളുടെ ഏറ്റവും ദൈർഘ്യമേറിയ ജീവിത കാലയളവ് ഡിഡക്ക് ലഭിച്ചു.

'മുഴുജീവിത കാലം ആസ്വദിച്ച അവൾ സ്വാഭാവികമായ കാരണങ്ങളാലാണ് ചെരിഞ്ഞത്' കെനിയ വൈൽഡ്‌ലൈഫ് സർവീസ് (കെ.ഡബ്ല്യൂഎസ്) ട്വിറ്ററിൽ കുറിച്ചു.

'ദി ക്വീൻ ഓഫ് ത്‌സാവേ'യെന്നാണ് ഡിഡി സഞ്ചാരികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. കെനിയയുടെ തെക്കുകിഴക്കായുള്ള ത്‌സാവോ ഈസ്റ്റ് നാഷണൽ പാർക്കിലായിരുന്നു ഡിഡയുടെ വാസം. വലിയ വനസമ്പത്തുള്ള കെനിയയുടെ ഏറെ സംരക്ഷിത പ്രദേശവും ത്‌സാവേയിലാണ്.

ഏഷ്യൻ ആനകളിൽ ആൺ ആനകൾക്ക് മാത്രമാണ് കൊമ്പുണ്ടാകുക. എന്നാൽ ആഫ്രിക്കൻ ആനകളിൽ ആണിനും പെണ്ണിനും കൊമ്പുകളുണ്ടാകും. ഏഷ്യൻ പെൺ ആനകളിൽ ട്യൂഷസ് എന്നറിയപ്പെടുന്ന ചെറിയ കൊമ്പുകളുണ്ടാകും.

'Dida', The largest' female tusked elephant, dies in Kenya

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News