ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ല: ഡൊണാൾഡ് ട്രംപ്

ഭരണമാറ്റം മേഖലയിൽ അസ്ഥിരതക്ക് കാരണമാകുമെന്ന് ട്രംപ് പറഞ്ഞു

Update: 2025-06-24 13:26 GMT
Editor : നബിൽ ഐ.വി | By : Web Desk

വാഷിംങ്ടൺ: ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഭരണമാറ്റം മേഖലയിൽ അസ്ഥിരതക്ക് കാരണമാകുമെന്ന് ട്രംപ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഇതേ ആശയം ട്രംപ് പരസ്യമായി അവതരിപ്പിച്ചിരുന്നു. പിന്നാലെ ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് വൈറ്റ് ഹൗസും വ്യക്തമാക്കിയിരുന്നു. പ്രസിഡന്റിന്റെ നിലപാടിലും നമ്മുടെ സൈനിക നിലപാടിലും മാറ്റമൊന്നുമില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഇന്നലെ അറിയിച്ചിരുന്നു.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും പരസ്പരം ഏറ്റുമുട്ടുന്ന ഇസ്രായേലിന്റെയും ഇറാന്റെയും നിലപാടിനെ ട്രംപ് വിമര്‍ശിക്കുകയും തെറി വിളിക്കുകയും ചെയ്തിരുന്നു. നെതർലൻഡ്‌സിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാൻ വാഷിംഗ്ടണിൽ നിന്ന് പുറപ്പെടാനൊരുങ്ങവെയായിരുന്നു ട്രംപിന്റെ പ്രതികരണം. ‌

Advertising
Advertising

ഇറാനും ഇസ്രായേലും തമ്മിൽ വെടിനിർത്തലിന് ധാരണയായെന്ന് ഡോണൾഡ് ട്രംപാണ് ആദ്യം പ്രഖ്യാപിച്ചത്. സമൂഹമാധ്യമത്തിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ വെടിനിർത്തൽ പ്രഖ്യാപനത്തോട് ആദ്യം പ്രതികരിക്കാതിരുന്ന ഇസ്രായേലും ഇറാനും പിന്നാലെ അംഗീകരിക്കുകയായിരുന്നു.

പിന്നാലെ വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായെന്ന് ഇരുപക്ഷവും ആരോപണം ഉന്നയിച്ചത്. ഇറാൻ വെടിനിർത്തൽ ലംഘിച്ച് മിസൈൽ അയച്ചെന്നാണ് ഇസ്രായേലിന്റെ ആരോപണം. ഇതിന് മറുപടിയെന്നോണം ഏതുനിമിഷവും തെഹ്റാനെ ആക്രമിക്കുമെന്ന് ഇസ്രായേൽ ഭീഷണിയും മുഴക്കി. ഇതോടെ ഇസ്രായേൽ - ഇറാൻ വെടിനിർത്തൽ അനിശ്ചിതത്വത്തിലായി. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News