ഒന്നുകിൽ സമാധാനം അല്ലെങ്കിൽ ഇറാന് നാശം: ഡൊണാള്‍ഡ് ട്രംപ്

ഇറാനിൽ ഇനിയും ലക്ഷ്യ കേന്ദ്രങ്ങൾ ഉണ്ടെന്നും സമാധാനം സാധ്യമായില്ലെങ്കിൽ ആ കേന്ദ്രങ്ങളും ആക്രമിക്കുമെന്നും ട്രംപ് പറഞ്ഞു

Update: 2025-06-22 02:54 GMT
Editor : നബിൽ ഐ.വി | By : Web Desk

വാഷിംങ്ടൺ: ഇറനിലെ ദൗത്യം വിജയകരമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ ഇനിയും ലക്ഷ്യ കേന്ദ്രങ്ങൾ ഉണ്ടെന്നും സമാധാനം സാധ്യമായില്ലെങ്കിൽ ആ കേന്ദ്രങ്ങളും ആക്രമിക്കുമെന്നും ട്രംപ് പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.

ഒന്നുകിൽ സമാധാനമാണെന്നും അല്ലെങ്കിൽ ഇറാന് നാശമാണെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ ആണവ കേന്ദ്രങ്ങൾ പൂർണമായും ഉപയോഗശൂന്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ യുഎസ് ആക്രമണം യുഎസിനും ഇസ്രായേലിനും ലോകത്തിനും ചരിത്ര നിമിഷമാണെന്നും യുഎസിന്റേത് ചരിത്രത്തെ മാറ്റിമറിക്കുന്ന തീരുമാനമാണെന്നും ട്രംപ് പറഞ്ഞിരുന്നു.

Advertising
Advertising

നെതന്യാഹുവിനും ട്രംപ് നന്ദി പറഞ്ഞു. 'ഞാനും ഇസ്രായേൽ പ്രധാനമന്ത്രിയും ഒരു ടീമായി പ്രവർത്തിച്ചു. മുമ്പ് ആരും പ്രവർത്തിച്ചിട്ടില്ലാത്തതുപോലെ, ഞങ്ങൾ ഒരു ടീമായി പ്രവർത്തിച്ചു, ഇസ്രായേലിന് നേരെയുള്ള ഭയാനകമായ ഭീഷണി ഇല്ലാതാക്കുന്നതിൽ ഞങ്ങൾ വളരെ ദൂരം സഞ്ചരിച്ചു. ഇസ്രായേൽ സൈന്യത്തിനും ഞാൻ നന്ദി പറയുന്നു' -ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദൗത്യം പൂർത്തീകരിച്ചു ബിഗ് 2 ബോംബർ വിമാനങ്ങൾ സുരക്ഷിതമായി മടങ്ങിയെന്നും ഇനി സമാധാനത്തിന്റെ യുഗമാണെന്നും ട്രംപ് അറിയിച്ചു. ഫോർദോക്ക്, നതൻസ്, ഇസ്ഫഹാൻ തുടങ്ങിയ ആണവ കേന്ദ്രങ്ങളിലാണ് യുഎസ് ബോംബ് വർഷിച്ചത്.

അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ രം​ഗത്തെത്തിയിരുന്നു. അമേരിക്ക ഫലം അനുഭവിക്കുന്ന് മുൻ വീഡിയോ റീഷെയർ ചെയ്ത് ഖാംനഈ പ്രതികരിച്ചു. ഞങ്ങൾക്ക് നേരെയുള്ള ആക്രമണം യുഎസിന്റെ കൂടി കുഴിതോണ്ടുന്നതായിരിക്കുമെന്ന് വ്യക്തമാക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ഖാംനഈ പങ്കുവെച്ചിരുന്നു.ആ വീഡിയോയാണ് ആണവകേന്ദ്രങ്ങളിലെ ആക്രമണത്തിന് പിന്നാലെ അദ്ദേഹം റീ ഷെയര്‍ ചെയ്തത്. ഇറാൻ നേരിടുന്ന ഏതൊരു ദോഷത്തേക്കാളും വളരെ വലുതായിരിക്കും അമേരിക്കക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങളെന്നും ഖാംനഈയുടെ വീഡിയോയിൽ പറയുന്നു.

അതേസമയം, അമേരിക്കയുടെ ആക്രമണത്തിൽ റേഡിയേഷൻ ഇല്ലെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും ഇറാൻ അറിയിച്ചു. ആക്രമണം ഫോർദോ പ്ലാന്റിന്റെ കവാടത്തിലാണ് നടന്നതെന്നും ഇറാൻ സ്ഥിരീകരീച്ചു. മുഴുവൻ കേന്ദ്രങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാന്‍ അറിയിച്ചു.ആണവ കേന്ദ്രങ്ങളിലെ സമ്പുഷ്ടീകരിച്ച യുറേനിയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്.  

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News