'അമേരിക്ക പാർട്ടി'; പുതിയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്

ജനത്തിന് സ്വാതന്ത്ര്യം തിരിച്ച് നൽകാനാണ് പുതിയ പാർട്ടിയെന്നും റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾ ജനത്തെ വഞ്ചിക്കുകയാണെന്നും മസ്ക്

Update: 2025-07-06 02:25 GMT
Editor : rishad | By : Web Desk

വാഷിങ്ടണ്‍: അമേരിക്കയിൽ പുതിയ പാർട്ടി പ്രഖ്യാപിച്ച് ടെസ്‌ല, സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക്.

പ്രസിഡന്‍റ് ട്രംപുമായി പിണങ്ങി ആഴ്ചകൾക്ക് ശേഷമാണ് മസ്ക് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ എക്സിലായിരുന്നു 'അമേരിക്ക പാർട്ടി' എന്ന് പേരിട്ട പാർട്ടിയുടെ പ്രഖ്യാപനം. അതേസമയം പാർട്ടി രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.

ജനത്തിന് സ്വാതന്ത്ര്യം തിരിച്ച് നൽകാനാണ് പുതിയ പാർട്ടിയെന്നും റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾ ജനത്തെ വഞ്ചിക്കുകയാണെന്നും മസ്ക് പറഞ്ഞു.

പ്രസിഡന്റ് ട്രംപിന്റെ 'വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ' സെനറ്റിൽ, വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പാസായതിന് പിന്നാലെയാണ് ഇലോൺ മസ്ക് യുഎസ് രാഷ്ട്രീയത്തിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചത്.

ട്രംപിന്റെ ബിൽ സെനറ്റിൽ പാസാക്കിയാൽ, ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടികൾക്ക് പകരമായി താൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുന്ന റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളെ അടുത്ത തെരഞ്ഞെടുപ്പിൽ നിലം തൊടീക്കില്ലെന്നും മസ്ക് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.  

ധൂർത്തും അഴിമതിയും കൊണ്ട് രാജ്യത്തെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണസംവിധാനത്തിലാണ് ജീവിക്കുന്നതെന്നും ജനാധിപത്യത്തിലല്ലെന്നും മസ്ക് വിമർശിച്ചു

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News