2021 ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ അഞ്ചാമത്തെ വര്‍ഷമാണെന്ന് ശാസ്ത്രജ്ഞര്‍

കാര്‍ബണ്‍ ഡയോക്സൈഡിന്റെയും മീഥെയ്നിന്റെയും അളവാണ് ചൂട് കൂടാനുള്ള കാരണം

Update: 2022-01-11 14:47 GMT
Advertising

ലോകത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ അഞ്ചാമത്തെ വര്‍ഷമാണ് 2021 എന്ന് യൂറോപ്യന്‍ യൂണിയന്‍ ശാസ്ത്രജ്ഞര്‍. 2021 ല്‍ ശരാശരി ആഗോള താപനില 1.1 -1.2 ഡിഗ്രി സെല്‍ഷ്യസായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കാര്‍ബണ്‍ ഡയോക്സൈഡിന്റെയും മീഥെയ്നിന്റെയും അളവാണ് ചൂട് കൂടാനുള്ള കാരണം. കഴിഞ്ഞ ഏഴു വര്‍ഷമായിരുന്നു റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയ വര്‍ഷങ്ങള്‍. 2016 ലും 2020 ലുമാണ് മുന്‍പ്  ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്.

2015 ലെ പാരീസ് ഉടമ്പടി പ്രകാരം ആഗോള താപനില വര്‍ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസ് ആയി പരിമിതപ്പെടുത്താന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും 2030 ആവുമ്പോഴേ അത് സാധ്യമാവുകയുള്ളൂ.

ഹരിതഗൃഹ വാതകങ്ങുടെ ബഹിര്‍ഗമനം കാലാവസ്ഥാ മാറ്റത്തിന് കാരണമായിട്ടുണ്ട്. യൂറോപ്പ്, ചൈന, ദക്ഷിണ സുഡാന്‍ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കം മുതല്‍ സൈബീരിയയിലെയും അമേരിക്കയിലേയും കാട്ടുതീ വരെ 2021 ലെ കാലാവസ്ഥാ മാറ്റത്തിന് കാരണമായിട്ടുണ്ട്.

2021ല്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെയും മീഥെയ്നിന്റെയും അളവ് റെക്കോഡ് ഉയരത്തിലായിരുന്നു. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണ് കഴിഞ്ഞ വേനലില്‍ യൂറോപ്പിലുണ്ടായത്. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News