ഗസ്സ വെടിനിര്‍ത്തൽ; ഇസ്രായേലിൽ ഇന്ന് വൻറാലി

സംഭവത്തെ കുറിച്ച്​ അന്വേഷിക്കുന്നതായി​ സൈന്യം അറിയിച്ചു

Update: 2025-08-26 04:28 GMT
Editor : Jaisy Thomas | By : Web Desk

തെൽ അവിവ്: ഗസ്സയിൽ 5 മാധ്യമ പ്രവർത്തകരെ കൂട്ടക്കൊല ചെയ്ത ഇസ്രായേൽ നടപടിക്കെതിരെ വൻ പ്രതിഷേധം. സംഭവത്തെ കുറിച്ച്​ അന്വേഷിക്കുന്നതായി​ സൈന്യം അറിയിച്ചു. ഗസ്സ യുദ്ധം ര​​ണ്ടോ മൂന്നോ ആഴ്ചകൾക്കകം അവസാനിക്കുമെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ഡൊണൾഡ്​ ട്രംപ് പറഞ്ഞു. വെടിനിർത്തലിനായി ഇസ്രായേലിൽ ഇന്ന് വൻ റാലിക്ക്​ ആഹ്വാനം ചെയ്തിരിക്കുകയാണ് ബന്ദികളുടെ ബന്ധുക്കൾ.

ഖാൻ യൂനുസിലെ അൽ നാസർ ആശുപത്രിയിൽ ബോംബിട്ട്​ 5 മാധ്യമ പ്രവർത്തകരെ കൊലപ്പെടുത്തിയ ഇസ്രായേൽ നടപടിയിൽ നിഷ്പക്ഷ അന്വേഷണം ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു. ഇതിനകം 250 ഓളം മാധ്യമ പ്രവർത്തകർ ഗസ്സയിൽ കൊല്ലപ്പെട്ടത്​ ഏറെ നടുക്കം സൃഷ്ടിക്കുന്നതാണെന്നും യു.എൻ ചൂണ്ടിക്കാട്ടി.

Advertising
Advertising

ബ്രിട്ടൻ, ഫ്രാൻസ്​, ജർമനി ഉൾപ്പെടെ നിരവധി രാജ്യങ്ങളും സംഭവത്തെ അപലപിച്ചു. പ്രതിഷേധം ശക്തമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വിവിധ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഹുസ്സാം അൽ മസ്​രി, മുഹമ്മദ്​ സലാമ, മർയം അബൂദഖ, മുഇസ്സ്​ അബൂ ത്വാഹ ഉൾപ്പെടെ 21 പേരാണ്​ നാസർ ആശുപത്രിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്​.

ഗസ്സയിലെ സംഭവ വികാസങ്ങൾ അങ്ങേയറ്റം നടുക്കുന്നതാണെന്ന്​ യുഎസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപും പ്രതികരിച്ചു. അടുത്ത രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ യുദ്ധം അവസാനിക്കുമെന്ന്​ കരുതുന്നതായും വ്യക്​തമാക്കി. ഗസ്സ സിറ്റിക്കു നേരെ വൻ ആക്രമണ പദ്ധതിയുമായി ഇസ്രായേൽ മുന്നോട്ട്​ നീങ്ങുന്നതിനിടെ, ബന്ദികളുടെ ജീവൻ അപകടത്തിലാകുമെന്ന്​ സൈനിക മേധാവി ഇയാൽ സമീർ വീണ്ടും മുന്നറിയിപ്പ്​ നൽകിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. തെൽ അവീവിൽ ഇന്ന് വൻ റാലിക്കാണ് ബന്ദികളുടെ കുടുംബാംഗങ്ങളും സംഘടനകളും ആഹ്വാനം ചെയ്തിരിക്കുന്നത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News