ഗസ്സയില്‍ പട്ടിണിമൂലം ഇന്നലെ ജീവൻ നഷ്ടമായത് മൂന്ന്​ കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക്​; വംശഹത്യയും പട്ടിണിക്കൊലയും നടക്കുന്നില്ലെന്ന് നെതന്യാഹു

വിശാല ഇസ്രായേൽ എന്ന നെതന്യാഹുവിന്‍റെ പ്രകോപന പ്രസ്താവനക്കെതിരെ അറബ്​ ലോകം

Update: 2025-08-14 01:03 GMT
Editor : Lissy P | By : Web Desk

ദുബൈ: കൂടുതൽ സഹായ ട്രക്കുകളും വിതരണ കേ​ന്ദ്രങ്ങളും അനുവദിക്കണമെന്ന ആവശ്യം ഇസ്രായേൽ തള്ളിയിരിക്കെ  ഗസ്സയിൽ പട്ടിണി രൂക്ഷമായി. പുതുതായി എട്ടു പേരാണ്​ പട്ടിണി മൂലം മരിച്ചത്​. ഇവരിൽ മൂന്ന് കുരുന്നുകളും ഉൾപ്പെടും. 106 കുട്ടികൾ ഉൾപ്പെടെ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 235 ആയി.

എന്നാല്‍ ഗസ്സയിൽ വംശഹത്യയും പട്ടിണിക്കൊലയും നടക്കുന്നതായ പ്രചാരണം  ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തള്ളി. ഗസ്സയിലേക്ക്​ കൂടുതൽ സഹായം എത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു. അതേസമയം, ഗസ്സ സിറ്റിയിലും വടക്കൻ ഗസ്സയിലും ഇസ്രായേൽ ആക്രമണം രൂക്ഷമാക്കി. ഇന്നലെ മാത്രം 89 പേരാണ്​ കൊല്ലപ്പെട്ടത്​. ഇതിൽ 52 പേരും ഗസ്സ സിറ്റിയിലാണ്​.

Advertising
Advertising

ഗ​സ്സ സി​റ്റി​യി​ലെ സൈ​ത്തൂ​ൻ പ്ര​ദേ​ശ​ത്ത്ക​ന​ത്ത ബോം​ബി​ങ്ങി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു. സ​ബ്റ, ശൈ​ഖ് റ​ദ്‍വാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും ആ​ക്ര​മ​ണം ന​ട​ന്നു. ഭ​ക്ഷ​ണം കാ​ത്തു​നി​ന്ന 21 പേ​രും കൊ​ല്ല​പ്പെ​ട്ടവരിൽ ഉൾപ്പെടും. ഭ​ക്ഷ​ണ​ത്തി​ന് വ​രി​നി​ന്ന് കൂ​ട്ട​ക്കു​രു​തി​ക്കി​ര​യാ​യ​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ 1,859 ആ​യി. വ​ട​ക്ക​ൻ ഗസ്സയിൽ അ​വ​ശേ​ഷി​ച്ച കെ​ട്ടി​ട​ങ്ങ​ളും തു​ട​ച്ചു​നീ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ഇ​സ്രാ​യേ​ൽ കനത്ത ബോം​ബി​ങ് തു​ട​രു​ക​യാ​ണ്.

ബ​യ്ത് ഹാ​നൂ​ൻ, ​ബ​യ്ത് ലാ​ഹി​യ, ജ​ബാ​ലി​യ അ​ൽ​ബ​ല​ദ്, ജ​ബാ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​മ്പ് എ​ന്നി​വി​ട​ങ്ങ​ളിൽ ക​ന​ത്ത ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​ത്. ജോ​ർ​ഡ​ൻ, സി​റി​യ, ല​ബ​നാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ഭാ​ഗ​ങ്ങ​ൾ കൂ​ടി ഉ​ൾ​ക്കൊ​ള്ളു​ന്ന വി​ശാ​ല ഇ​സ്രാ​യേ​ലാ​ണ് ത​ന്റെ ല​ക്ഷ്യ​മെ​ന്ന ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി  ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹുവിൻെറ പ്രസ്താവനയിൽ സൗദി അറേബ്യ, ജോർദാൻ ഉൾപ്പെടെ വിവിധ അറബ്​ രാജ്യങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി. ഗസ്സ കീഴടക്കൽ പദ്ധതിയെ എതിർത്ത സൈനികമേധാവി ഇയാൽ സാമിറിനെ പുറത്താക്കാൻ പ്രധാനമന്ത്രി നെതന്യാഹു നീക്കമാരംഭിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ചെയ്തു. ഇ​സ്രാ​യേ​ലി ത​ട​വ​റ​ക​ളി​ലെ ഫ​ല​സ്തീ​നി​ക​ൾ​ക്കു​നേ​രെ ലൈം​ഗി​ക പീ​ഡ​നം ന​ട​ന്ന​തി​ന്റെ വി​ശ്വാ​സ്യ​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്ന് യുഎ​ൻ ​സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സ് വെളിപ്പെടുത്തി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News