കൂട്ടുകാരനെയും വാക്സിനെടുപ്പിക്കൂ; ഫുഡ്-തിയറ്റര്‍ വൗച്ചര് നേടൂ...

രാജ്യത്ത് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതോടെയാണ് സ്വിസ് ഗവണ്‍മെന്റിന്റെ പുതിയ നീക്കം.

Update: 2021-10-02 13:34 GMT
Editor : abs | By : Web Desk

പൗരന്‍മാരെ വാക്‌സിനെടുപ്പിക്കുക എന്ന ലക്ഷ്യത്തില്‍ സമ്മാന പദ്ധതികള്‍ പ്രഖ്യാപിച്ച് സ്വിറ്റ്‌സര്‍ലാന്റ്. കൂട്ടുകാരനെയോ ബന്ധുവിനെയോ വാക്‌സിനെടുപ്പിച്ചാല്‍ സമ്മാനം ലഭിക്കും. രാജ്യത്ത് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതോടെയാണ് സ്വിസ് ഗവണ്‍മെന്റിന്റെ പുതിയ നീക്കം. കൂട്ടുകാരനെ കൊണ്ട് വാക്‌സിനെടുപ്പിക്കുന്നവര്‍ക്ക് ഭക്ഷണ ശാലകളിലേക്കും തിയേറ്ററുകളിലേക്കുമുള്ള വൗച്ചര്‍ നല്‍കനാണ് പുതിയ തീരുമാനം.

രാജ്യത്തെ 8.7 മില്യണ്‍ ജനസംഖ്യയില്‍ 42 ശതമാനം മാത്രമാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതാണ് ഏത് വിധേനയും പൗരന്‍മാരെ വാക്‌സിനെടുപ്പിക്കാന്‍ സ്വിസ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്. നിരവധി വാക്‌സിന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കും സ്വിറ്റ്‌സര്‍ലാന്റ് സാക്ഷ്യം വഹിച്ചിരുന്നു.

Advertising
Advertising

''വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ഓഫറുകള്‍ നല്‍കിയെങ്കിലും വാക്‌സിന്‍ എടുപ്പിച്ചേ മതിയാകൂ..'' ആരോഗ്യ മന്ത്രി അലെയ്ന്‍ ബെര്‍സറ്റ് പറഞ്ഞു. വാകിസിനെടുപ്പിച്ച വ്യക്തിക്ക് 50 സ്വിസ് ഫ്രാങ്ക് മൂല്യമുള്ള ടോക്കന്‍ നല്‍കും. ഇത് റെസ്‌റ്റോറന്റിലോ തിയേറ്ററിലോ ഉപയോഗിക്കാമെന്നും ബെര്‍സറ്റ് കൂട്ടിച്ചേര്‍ത്തു.

സ്വിറ്റ്‌സര്‍ലാന്റില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളില്‍ വൈറസിന്റെ ഡെല്‍റ്റ വകഭേതം ഉണ്ടാവുന്നുണ്ട്. ഇത് മറ്റൊരു തരംഗം ഉണ്ടാക്കുമോ എന്നും ഗവണ്‍മെന്റ് ഭയപ്പെടുന്നു. അടുത്തയാഴ്ച ദേശീയ വാക്സിനേഷന്‍ വാരം ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 170 മൊബൈല്‍ വാക്‌സിന്‍ സെന്ററുകള്‍ സജ്ജമാക്കും. സ്വിറ്റ്‌സര്‍ലാന്റില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 1210 കോവിഡ് കേസുകളാണ്. 842,000 കേസുകളും 11,093 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News