ഗോതബയ രജപക്‌സെ ശ്രീലങ്ക വിട്ടു; സൈനിക വിമാനത്തിൽ മാലദ്വീപിലേക്ക് കടന്നതായി റിപ്പോർട്ടുകൾ

സൈനിക വിമാനത്തിലാണ് ഗോതബയയും ഭാര്യയും അംഗരക്ഷകരും ഉൾപ്പെടെ നാല് പേർ മാലദ്വീപിലേക്ക് കടന്നത്

Update: 2022-07-13 01:17 GMT

കൊളംബോ: ശ്രീലങ്കൻ പ്രസിഡണ്ട് ഗോതബയ രജപക്സെ മാലദ്വീപിലേക്ക് കടന്നു. സെനിക വിമാനത്തിൽ മാലദീപിലേക്ക് കടന്നതായാണ് റിപ്പോർട്ടുകൾ. ഇന്ന് രാജി വെക്കുമെന്ന് സ്പീക്കറോടും പ്രധാനമന്ത്രിയോടും ഗോതബയ അറിയിച്ചിരുന്നു. 

സൈനിക വിമാനത്തിലാണ് ഗോതബയയും ഭാര്യയും അംഗരക്ഷകരും ഉൾപ്പെടെ നാല് പേർ മാലദ്വീപിലേക്ക് കടന്നത്. വിദേശരാജ്യത്തേക്ക് രക്ഷപെടാൻ ഇന്നലെ കൊളംബോ വിമാനത്താവളത്തിലെത്തിയ ഗോതബയയേയും ഭാര്യയേയും എമിഗ്രേഷൻ അധികൃതർ തടഞ്ഞിരുന്നു. ഗോതബയ വ്യോമസേനയുടെ സഹായത്തോടെ രഹസ്യക്യാമ്പിൽ കഴിയുന്നതായാണ് വിവരം ലഭിച്ചത്. എന്നാൽ ഇത് വ്യോമസേന നിഷേധിക്കുകയായിരുന്നു. 

അതേസമയം ഗോതബയ രാജപക്‌സെയുടെ രാജി ഇന്ന് സ്പീക്കർ രാഷ്ട്രത്തോട് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂലൈ 20ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനും സർവകക്ഷി സർക്കാർ രൂപീകരിക്കാനും ശ്രീലങ്കയിലെ രാഷ്ട്രീയ പാർട്ടികൾ ശ്രമം ആരംഭിച്ചു. പ്രക്ഷോഭകർ പ്രസിഡന്റിന്റെ കൊട്ടാരത്തിലും പ്രസി ഡൻഷ്യൽ സെക്രട്ടേറിയറ്റിലും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും തുടരുകയാണ്. ശനിയാഴ്ചയാണ് ജനം കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News