ആര് മൗനം പാലിച്ചാലും ജറൂസലേമിന്റെയും മസ്ജിദുൽ അഖ്‌സയുടെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ല: ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ

ഇസ്രയേല്‍ - ഹമാസ് ഏറ്റുമുട്ടല്‍ 9 മണിക്കൂർ പിന്നിട്ടു. ഏഴിടങ്ങളിലാണ് രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു

Update: 2023-10-07 16:34 GMT
Editor : abs | By : Web Desk

ആര് മൗനം പാലിച്ചാലും ജറൂസലേമിന്റെയും മസ്ജിദുൽ അഖ്‌സയുടെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ. ഇസ്രയേലില്‍ തടവിലുള്ള ആറായിരം ഫലസ്തീനികളുടെ മോചനവും ലക്ഷ്യമെന്ന് ഹനിയ്യ പറഞ്ഞു. ഇസ്രയേല്‍ - ഹമാസ് ഏറ്റുമുട്ടല്‍ 9 മണിക്കൂർ പിന്നിട്ടു. ഏഴിടങ്ങളിലാണ് രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.  

ഹമാസ് ശക്തി കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇരുന്നൂറോളം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹമാസ് ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തില്‍ 1600-ലേറെ പേര്‍ക്ക് പരിക്കേറ്റതായും വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച്‌ ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertising
Advertising

അതേസമയം, യുദ്ധത്തിന് അമേരിക്കന്‍ പ്രസിഡന്‍റ് ബൈഡൻ പൂർണ പിന്തുണ അറിയിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. നേരത്തെ ഇസ്രയേലിനു നേരെ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ 100-ഓളം പേർ കൊല്ലപ്പെട്ടതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 900-ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

ഫലസീതിന് പൂർണ പിന്തുണയുമായി ഇറാന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് ഫലസ്തീൻ പോരാട്ടത്തിന്റെ നിർണായക വഴിത്തിരിവാണെന്ന് ഇറാൻ പറഞ്ഞു. അധിനിവേശവിരുദ്ധ പോരാട്ടത്തിന്റെ പുതിയ മുഖമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. അടിയന്തര വെടിനിർത്തലിന്  യു എ ഇ അഹ്വനം ചെയ്തിട്ടുണ്ട്. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News