ഗസ്സയിൽ താൽക്കാലിക വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമ ഘട്ടത്തിൽ; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 138 പേര്‍

യുദ്ധവിരാമത്തിന്‍റെ തുടക്കമായി വെടിനിർത്തൽ മാറണമെന്നതടക്കമുള്ള നിർദേശങ്ങൾ ഹമാസ് മധ്യസ്ഥരാജ്യങ്ങളെ അറിയിച്ചു

Update: 2025-07-05 02:11 GMT
Editor : Jaisy Thomas | By : Web Desk

തെൽ അവിവ്: ഗസ്സയിൽ താൽക്കാലിക വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമ ഘട്ടത്തിലെന്ന്​ റിപ്പോർട്ട്​. താൽക്കാലിക വെടിനിർത്തൽ നിർദേശത്തോടുള്ള അനുകൂല പ്രതികരണം മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായി ഹമാസ്​ വ്യക്തമാക്കി. യുദ്ധവിരാമത്തിന്‍റെ തുടക്കമായി വെടിനിർത്തൽ മാറണമെന്നതടക്കമുള്ള നിർദേശങ്ങൾ ഹമാസ് മധ്യസ്ഥരാജ്യങ്ങളെ അറിയിച്ചു.

ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ അ​ന്ത്യ​ഘ​ട്ട​ത്തി​ലേക്കെന്ന്​ റിപ്പോർട്ട്​. അമേരിക്ക സമർപ്പിച്ച വെടിനിർത്തൽ നിർദേശത്തിൽ ഹമാസിന്‍റെ മറുപടി ഉടൻ ലഭിക്കണമെന്ന്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഫലസ്തീൻ കൂട്ടായ്മകളുമായുള്ള ആശയവിനിമയം പൂർത്തീകരിച്ചതായും മധ്യസ്ഥ രാജ്യങ്ങളെ അനുകൂല പ്രതികരണം അറിയിച്ചതായും ഹമാസ്​ വെളിപ്പെടുത്തി. വെടിനിർത്തൽ വ്യവസ്ഥകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്​ ഉടൻ ചർച്ചക്ക്​ സജ്​ജമാണെന്നും ഹമാസ്​ അറിയിച്ചു. രണ്ടു മാസം നീളുന്ന താൽക്കാലിക വെടിനിർത്തൽ നിർദേശം അംഗീകരിക്കുമെങ്കിലും പൂർണ യുദ്ധവിരാമത്തിന്‍റെ തുടക്കമായി അതു മാറണമെന്ന്​ ഹമാസ്​ മധ്യസ്ഥ രാജ്യങ്ങളോട്​ ആവശ്യപ്പെട്ടതായാണ്​ സൂചന. ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ ഇന്ന്​ യോഗം ചേരും.

Advertising
Advertising

ഞാ​യ​റാ​ഴ്ച ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യാ​മി​ൻ നെ​ത​ന്യാ​ഹു വാ​ഷി​ങ്ട​ണി​ലേ​ക്ക് തിരിക്കും. ഗ​സ്സ​യി​ൽ സ​മ്പൂ​ർ​ണ യു​ദ്ധ​വി​രാ​മം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന നിലപാടിൽ തന്നെയാണ്​ നെ​ത​ന്യാ​ഹു. വൈറ്റ്​ഹൗസിൽ തിങ്കളാഴ്ച ട്രം​പ്- നെ​ത​ന്യാ​ഹു ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്ന് ചി​ല യുഎസ്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെയ്തു. 10 ബ​ന്ദി​ക​ളെ​യും 18 മൃ​ത​ദേ​ഹ​ങ്ങ​ളും ഹ​മാ​സ് വി​ട്ട​യ​ക്കു​മെ​ന്നും പ​ക​രം നി​ര​വ​ധി ത​ട​വു​കാ​രെ ഇ​സ്രാ​യേ​ലും മോ​ചി​പ്പി​ക്കു​മെ​ന്നു​മാ​ണ് ക​രാ​ർ വ്യ​വ​സ്ഥ​ക​ളി​ൽ പ്ര​ധാ​നം. ഘ​ട്ടം​ഘ​ട്ട​മാ​യി ഇ​സ്രാ​യേ​ൽ സേ​ന ഗ​സ്സ​യി​ൽ​നി​ന്ന് പി​ന്മാ​റ്റം ആ​രം​ഭി​ക്കും.

വെടിനിർത്തൽ ഇരുപക്ഷവും അംഗീകരിച്ചാൽ, അനുബന്​ധമായി നടക്കുന്ന പൂ​ർ​ണ യു​ദ്ധ​വി​രാ​മ ച​ർ​ച്ച​ക​ളാകും ഇനി നിർണായകം. ഗസ്സയിൽ ഇസ്രായേലിന്‍റെ കൊടുംക്രൂരതകൾക്ക്​ മാറ്റമില്ല. പിന്നിട്ട 24 മണിക്കൂറിനുള്ളിൽ 138 ഫലസ്തീനികളയാണ്​ കൊന്നുതള്ളിയത്​.ഭ​ക്ഷ്യ വി​ത​ര​ണ​ത്തി​ന് യുഎ​സ് പി​ന്തു​ണ​യോ​ടെ തു​റ​ന്ന നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ലുമായി ഇതിനകം കൊല്ലപ്പെട്ടവരുടെ എണ്ണം 613 ആയി ഉയർന്നതായി യുഎ​ൻ മ​നു​ഷ്യാ​വ​കാ​ശ ഓ​ഫി​സ് അ​റി​യി​ച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News