ചുട്ടുപൊള്ളി അമേരിക്ക; മുന്നറിയിപ്പുമായി അധികൃതർ

റെക്കോർഡ് താപനില രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ വരും ദിനങ്ങളിൽ ചൂട് വർധിക്കാൻ സാധ്യതയുണ്ട്

Update: 2022-09-01 09:57 GMT

അമേരിക്കയുടെ പടിഞ്ഞാറ് ഭാഗത്ത് അതിതീവ്ര ചൂട് അനുഭവപ്പെടുന്നതിനെ തുടർന്ന് മുന്നറിയിപ്പുമായി അധികൃതർ. നിലവിൽ റെക്കോർഡ് താപനില രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ വരും ദിനങ്ങളിൽ ചൂട് വർധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഉയർന്ന ചൂട് നിരവധി അസുഖങ്ങൾക്കും മരണത്തിനും വരെ കാരണമാവുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

കാലിഫോർണിയയിൽ ഈ ആഴ്ച അവസനത്തോടുകൂടി ചൂട് വർധിക്കാൻ സാധ്യതയുണ്ട്. നെവാഡ, ഐഡഹോ,മൊണ്ടാന എന്നിവിടങ്ങളിൽ 80ഡിഗ്രിയിലധികം ചൂട് ഈ മാസം തുടക്കത്തിൽ തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. വടക്ക്-പടിഞ്ഞാറൻ അരിസോണ, കാലിഫോർണിയ എന്നിവിടങ്ങളിൽ നിലവിൽ ഉള്ളതിനെക്കാളും എട്ട് മുതൽ പന്ത്രണ്ട് ഡിഗ്രിവരെ ചൂട് കൂടുമെന്നും അധികൃർ മുന്നറിയിപ്പ് നല്‍കി.

Advertising
Advertising

ചൂട് കൂടുന്നതിനാൽ ആളുകൾ എ.സിയുടെ ഉപയോഗം വർധിപ്പിക്കുന്നുണ്ടെന്നും ജല സ്രോതസ്സുകൾക്കുൾപ്പടെ ഭീഷണി ഉയർത്തുന്നതായും അധികൃതർ വ്യക്തമാക്കുന്നു. ആളുകൾ പരമാവധി വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങരുതെന്നും ഉയർന്ന ചൂട് കാട്ടുതീക്ക് കാരണമാവുന്നതിനാൽ കാടിന്റെ പരിസരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം കാലാവസ്ഥാ വ്യതിയാനം മൂലം മരണനിരക്ക് വർധിച്ചേക്കാമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അമിത ചൂട് മൂല് മരണസംഖ്യ ആറ് മടങ്ങ് വരെ വർധിക്കുമെന്നായിരുന്നു ദ ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. രാത്രിയിൽ അന്തരീക്ഷ ചൂട് കൂടുന്നത് ഉറക്കം കുറക്കുമെന്നും അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും പഠനം പറയുന്നു. അമേരിക്കയിൽ മാത്രമല്ല കിഴക്കൻ ഏഷ്യയിലും ചൂട് ക്രമാതീതമായി വർധിക്കുകയാണ്. ഇവിടങ്ങളിൽ രാത്രിയിൽ പോലും വലിയ ചൂടാണ് അനുഭവപ്പെടുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News