സ്വത്ത് തര്‍ക്കം; മോഡലിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു: മുന്‍ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍

ഫാഷൻ മാഗസിൻ എൽ ഒഫീഷ്യൽ മൊണാക്കോയുടെ ഡിജിറ്റൽ കവറിൽ കഴിഞ്ഞ ആഴ്ച പ്രത്യക്ഷപ്പെട്ട 28 കാരിയായ എബി ചോയിയാണ് കൊല്ലപ്പെട്ടത്

Update: 2023-02-27 04:39 GMT

കൊലപ്പെട്ട മോഡല്‍ എബി ചോയി

ഹോങ്കോങ്: ഹോങ്കോങില്‍ മോഡലിനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ മുന്‍ഭര്‍ത്താവടക്കം നാലു പേര്‍ പിടിയില്‍. ഫാഷൻ മാഗസിൻ എൽ ഒഫീഷ്യൽ മൊണാക്കോയുടെ ഡിജിറ്റൽ കവറിൽ കഴിഞ്ഞ ആഴ്ച പ്രത്യക്ഷപ്പെട്ട 28 കാരിയായ എബി ചോയിയാണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ചയാണ് എബിയെ കാണാതായത്. വെള്ളിയാഴ്ച ഉച്ചയോടെ തായ് പോ ജില്ലയിലെ ഒരു കശാപ്പ് യൂണിറ്റിൽ നിന്ന് അധികൃതർ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍, ഒരു ഇറച്ചി സ്ലൈസർ, ഒരു ഇലക്ട്രിക് കട്ടര്‍, കുറച്ച് വസ്ത്രങ്ങൾ എന്നിവ കണ്ടെത്തി. മുന്‍ഭര്‍ത്താവിന്‍റെ പിതാവ് വാടകയ്ക്കെടുത്ത വീട്ടിലെ ഫ്രിഡ്ജില്‍ നിന്നാണ് മോഡലിന്‍റെ രണ്ടു കാലുകളും തിരിച്ചറിയല്‍ കാര്‍ഡും ക്രഡിറ്റ് കാര്‍ഡുകളും കണ്ടെത്തിയത്. മോഡലിന്റെ മുൻ ഭര്‍തൃപിതാവിനെയും മുൻ ഭർത്താവിനെയും മറ്റ് രണ്ട് പേരെയും വെള്ളിയാഴ്ച നഗരത്തിന്‍റെ പുറം ദ്വീപുകളിലൊന്നായ തുങ് ചുങ്ങിലെ ഒരു കടവിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്തു തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

Advertising
Advertising

ശനിയാഴ്ച, 100 ഓളം ഉദ്യോഗസ്ഥർ സെംഗ് ക്വാൻ ഒ സെമിത്തേരിയിൽ തിരച്ചിൽ നടത്തി. ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ നടത്തിയെന്നും ചോയിയുടെ അവശിഷ്ടങ്ങൾ കണ്ടെത്താൻ പൊലീസ് ട്രാക്കിംഗ് നായ്ക്കളെ അയച്ചുവെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.ചോയിയുടെ ശേഷിക്കുന്ന ശരീരഭാഗങ്ങൾക്കായി പൊലീസ് തിരച്ചിൽ തുടരുന്നതിനിടെ മുൻ ഭർത്താവിനെയും സഹോദരനെയും മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അറസ്റ്റ് ചെയ്യുമ്പോൾ, മുൻ ഭർത്താവിന്‍റെ പക്കൽ 63 695 ഡോളറും 4 ദശലക്ഷം ഹോങ്കോങ്ങ് ഡോളർ വിലമതിക്കുന്ന നിരവധി ആഡംബര വാച്ചുകളും ഉണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാള്‍ക്ക് ഹുങ് ഹോം പോലീസ് സ്റ്റേഷനിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും യൗ മാ തേയിലെ ക്വീൻ എലിസബത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹോങ്കോങ്ങിലെ പ്രശസ്ത മോഡലായ ചോയി, കഴിഞ്ഞ മാസം ഫ്രാൻസിലെ പാരീസിൽ നടന്ന എലീ സാബ് സ്പ്രിംഗ് സമ്മർ 2023 ഹൗട്ട് കോച്ചർ ഷോയിൽ പങ്കെടുത്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 100,000 ഫോളോവേഴ്‌സുള്ള സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ കൂടിയാണ് ചോയി. മുന്‍ഭര്‍ത്താവുമായുള്ള ബന്ധത്തില്‍ ചോയിക്ക് ഒരു മകളും മകനുമുണ്ട്. ഇവരെ ചോയിയുടെ അമ്മയുടെ സംരക്ഷണത്തിലാക്കുമെന്ന് പൊലീസ് അറിയിച്ചു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News