'ശരീഅത്ത് അല്ല, വേണ്ടത് ഷവര്‍മ്മ നിയമം': വിജയത്തിന് പിന്നാലെ സഈദിന്റെ ആ മറുപടി വൈറൽ

ഡോണൾഡ് ട്രംപായിരുന്നു സഈദിനെതിരെ വിദ്വേഷപ്രചാരണവുമായി രംഗത്തുണ്ടായിരുന്നത്

Update: 2026-11-05 13:34 GMT

വാഷിങ്ടണ്‍: വംശീയ അധിക്ഷേപങ്ങൾക്കും മതപരമായ വിമർശനങ്ങൾക്കും നർമ്മം കലർന്ന മറുപടിയുമായി മിഷിഗണില്‍ നിന്നും യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി അബ്ദുല്‍ അല്‍ സഈദ്‌. 

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെ തനിക്കെതിരെ പടച്ചുവിട്ട "ശരീഅത്ത് നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്നു" എന്ന ആരോപണങ്ങൾക്കാണ് ഷവർമയുടെ പേര് പറഞ്ഞ് അദ്ദേഹം മറുപടി നൽകിയത്. താൻ 'ശരീഅത്ത് നിയമത്തിന്' അല്ല മറിച്ച് 'ഷവർമ്മ നിയമത്തിന്'  വേണ്ടിയാണ് വാദിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. മക്കോംബ് കൗണ്ടിയിലെ പ്രചാരണ യോഗത്തിലാണ് സഈദ്‌  ഈ രസകരമായ വാക്ക് പയറ്റ് നടത്തിയത്. വിജയത്തിന് പിന്നാലെ, സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാവുകയാണ് ആ സംഭാഷണം.    

Advertising
Advertising

"ഞാൻ ശരീഅത്ത് നിയമത്തെ പിന്തുണയ്ക്കുന്നുവെന്ന് പറയുന്നവരുടെ വാക്കുകൾ നിങ്ങൾ വിശ്വസിക്കരുത്. ഞാൻ ഷവർമ്മ നിയമത്തിന്റെ പക്ഷത്താണ്. എന്താണ് ഷവർമ്മ നിയമത്തിന്റെ തത്വങ്ങളെന്ന് ഞാൻ വിശദീകരിക്കാം. നിങ്ങൾ ഒരു ഷവർമ്മ വാങ്ങുമ്പോൾ അതിൽ ലെറ്റ്യൂസ് (ഒരു തരം ഇല) ഉണ്ടെങ്കിൽ അത് ഷവർമ്മയല്ല, വെറുമൊരു സാൻഡ്‌വിച്ച് മാത്രമാണ്. ആരോ നിങ്ങളെ പറ്റിച്ചിരിക്കുകയാണ്"- ഇങ്ങനെയായിരുന്നു വാക്കുകള്‍. 

വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. വലിയ രീതിയിലുള്ള ട്രോളുകളാണ് പിന്നാലെ അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ഇപ്പോള്‍ നേരിടുന്നത്. ഇസ്‌ലാമോഫോബിക് പ്രചാരണങ്ങളെ പരിഹസിച്ചുകൊണ്ട് ഷവർമ ലോ', കൊളംബിയൻ ഗായിക ഷക്കീറയെ സൂചിപ്പിച്ച് 'ഷക്കീറ ലോ', പോപ്പ്-കൺട്രി ഗായിക ഷാനിയ ട്വയിനെ ഓർമ്മിപ്പിച്ച് 'ഷാനിയ ലോ' എന്നിങ്ങനെ വൈവിധ്യമാർന്ന ഹാഷ്‌ടാഗുകളാണ് എക്സില്‍ നിറയുന്നത്. 

ഡോണൾഡ് ട്രംപായിരുന്നു സഈദിനെതിരെ രംഗത്തുണ്ടായിരുന്നത്. അദ്ദേഹം ജയിച്ചാൽ സംസ്ഥാനത്ത് ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നായിരുന്നു പ്രചാരണ യോഗത്തിൽ പ്രസംഗിച്ചിരുന്നത്. പിന്നീട് റിപ്പബ്ലിക്കൻ പടയൊന്നാകെ ഏറ്റുപിടിച്ച് സഈദിനെതിരെ രംഗത്ത് എത്തി. അദ്ദേഹത്തിന്റെ പേരും മതവും പറഞ്ഞ് കണക്കിന് പരിഹസിച്ചു. എന്നാൽ അതൊന്നും വോട്ടർമാർ ചെവിക്കൊണ്ടില്ല. ട്രംപിന്റെ വിശ്വസ്തനായ മൈക്ക് റോജേഴ്‌സിനെ തന്നെ തോൽപിച്ച് സഈദ് തന്റെ സെനറ്റ് പ്രവേശം ഗംഭീരമാക്കി. യുഎസ് ചരിത്രത്തിൽ ആദ്യമായാണ് ഒരു മുസ് ലിം സെനറ്റിലേക്ക് എത്തുന്നത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News