നെതന്യാഹുവിന്റെ വഴിയടയുന്നു? പ്രസിഡന്റിനെ കണ്ട് ജോയിന്റ് ലിസ്റ്റ്, ഐസന്‍കോട്ടിന് പിന്തുണ പ്രഖ്യാപിച്ചു

നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകളുണ്ടെങ്കിലും അദ്ദേഹത്തിന് 53 പേരുടെയും പിന്തുണ ലഭിക്കാൻ സാധ്യതയില്ല

Update: 2026-11-05 16:46 GMT

തെല്‍ അവീവ്: പുതിയ സർക്കാർ രൂപീകരണത്തിന് പ്രതിപക്ഷ നേതാവും മുൻ സൈനിക മേധാവിയുമായ ഗാഡി ഐസൻകോട്ടിനെ പിന്തുണയ്ക്കുന്നുവെന്ന കാര്യം ഇസ്രായേല്‍ പ്രസിഡന്റിനെ ഔദ്യോഗികമായി അറിയിച്ച്‌ അറബ് പാർട്ടികളുടെ സഖ്യമായ ജോയിന്റ് ലിസ്റ്റ്. 

വ്യാഴാഴ്ച വൈകുന്നേരാണ് പ്രസിഡന്റ് ഐസക് ഹെർസോഗിനെ, ജോയിന്റ് ലിസ്റ്റ് നേതാക്കള്‍ കണ്ട് തീരുമാനം അറിയിച്ചത്. സർക്കാരിൽ നേരിട്ട് പങ്കാളികളാകാതെ പുറത്തുനിന്ന് പിന്തുണ നൽകാനാണ് ജോയിന്റ് ലിസ്റ്റിന്റെ തീരുമാനം. നിലവിലെ ഭരണകൂടത്തിന് കീഴിൽ അറബ് വംശജരായ പൗരന്മാർ നേരിടുന്ന വർഗീയത, വിവേചനം, കുറ്റകൃത്യങ്ങൾ, മാറ്റിനിർത്തൽ എന്നിവയ്‌ക്കെതിരെയുള്ള വോട്ടർമാരുടെ ശക്തമായ ജനവിധിയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് പാർട്ടി ചെയർമാൻ യൂസഫ് ജബാരിൻ പറഞ്ഞു. എന്നാല്‍ അറബ് പാര്‍ട്ടികളുടെ പിന്തുണ ഐസന്‍കോട്ടിന്റെ യാഷാര്‍ പാര്‍ട്ടി സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. 

Advertising
Advertising

കഴിഞ്ഞ ആഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിൽ ആകെയുള്ള 120 സീറ്റുകളിൽ റെക്കോർഡ് നേട്ടമായ 19 സീറ്റുകളാണ് അറബ് പാർട്ടികൾ നേടിയത്.  ജോയിന്റ് ലിസ്റ്റിന്റെ 11 എംപിമാർ പിന്തുണ പ്രഖ്യാപിച്ചതോടെ, 120 അംഗ കെനെസ്സറ്റില്‍ സർക്കാരുണ്ടാക്കാൻ ആവശ്യമായ 61 സീറ്റെന്ന കേവലഭൂരിപക്ഷം മറികടക്കാന്‍ ഐസൻകോട്ടിനാവും. എട്ട് സീറ്റുകളുള്ള മറ്റൊരു അറബ് പാർട്ടിയായ 'റാം' നേരത്തെ തന്നെ ഐസൻകോട്ടിന് പിന്തുണ അറിയിച്ചിരുന്നു. 

എന്നാല്‍ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകളുണ്ടെങ്കിലും അദ്ദേഹത്തിന് 53 പേരുടെയും പിന്തുണ ലഭിക്കാൻ സാധ്യതയില്ല. നെതന്യാഹുവിന്റെ സഖ്യകക്ഷിയായ യുണൈറ്റഡ് തോറ ജൂഡായിസത്തിലെ നാല് സീറ്റുകളുള്ള 'ദേഗൽ ഹാതോറ' ഭാഗം ആരെയും പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അൾട്രാ ഓർത്തഡോക്സ് (ഹരേദി) ചെറുപ്പക്കാർക്ക് സൈനിക സേവനത്തിൽ നിന്ന് ഇളവ് നൽകുന്ന ബില്ല് പാസാക്കുന്നതിൽ നെതന്യാഹു പരാജയപ്പെട്ടിരുന്നു. 

അതേസമയം തെരഞ്ഞെടുപ്പിൽ അറബ് പാർട്ടികൾ വിദേശ സഹായത്തോടെ കൃത്രിമം കാണിച്ചുവെന്ന് ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ ലികുഡ് പാർട്ടിയും ആരോപിച്ചിട്ടുണ്ട്.  വോട്ടർമാർക്ക് കോഴ നൽകിയെന്ന ആരോപണത്തിൽ മൂന്ന് രാഷ്ട്രീയ പ്രവർത്തകർ അറസ്റ്റിലായ സംഭവം ചൂണ്ടിക്കാട്ടിയാണ് നെതന്യാഹുവിന്റെ ആരോപണം. ഇവർക്ക് 'റാം' പാർട്ടിയുമായി ബന്ധമുണ്ടെന്നാണ് ആരോപണമെങ്കിലും പാർട്ടി ഇത് നിഷേധിച്ചിട്ടുണ്ട്. എന്നാല്‍  അടിസ്ഥാനമില്ലാത്ത ആരോപണമാണിതെന്ന് ഇലക്ഷന്‍ കമ്മിറ്റി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News