'ഞാൻ മരിച്ചു പോയ എന്റെ മാതാപിതാക്കളെയും സഹോദരിയെയും മറ്റ് കുടുംബാംഗങ്ങളെയും കണ്ടു. അവർക്കാർക്കും രോഗങ്ങളോ വാർദ്ധക്യമോ ഉണ്ടായിരുന്നില്ല'; ആ 11 മിനുട്ടിൽ 67 കാരിക്ക് സംഭവിച്ചതെന്ത് ?

'സ്വർഗവും നരകവും കണ്ടു' ; വിചിത്ര അവകാശവാദവുമായി 67 കാരി

Update: 2025-12-19 08:24 GMT

ലണ്ടൻ: മരണാനന്തരം എന്ത് സംഭവിക്കും? സ്വർഗവും നരകവും ഉണ്ടോ? കാലങ്ങളായി മനുഷ്യൻ ഉത്തരം തേടുന്ന ഈ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് യുകെയിലെ ഷാർലറ്റ് ഹോംസ് എന്ന വയോധിക. ഹൃദയസ്തംഭനത്തെ തുടർന്ന് 11 മിനിറ്റോളം താൻ മരിച്ചുവെന്നും അപ്പോൾ സ്വർഗവും നരകവും കണ്ടുവെന്നും അതിന് ശേഷം ബോധം വീണ്ടെടുത്തുവെന്നുമാണ് 67 കാരിയുടെ അവകാശവാദം.

പറഞ്ഞറിയിക്കാനാവാത്ത സൗന്ദര്യമുള്ള ഒരിടമായിരുന്നു സ്വർഗം എന്ന് ഷാർലറ്റ് പറയുന്നു. 'ഞാൻ എന്റെ മാതാപിതാക്കളെയും സഹോദരിയെയും മറ്റ് കുടുംബാംഗങ്ങളെയും കണ്ടു. അവർക്കാർക്കും രോഗങ്ങളോ വാർദ്ധക്യമോ ഉണ്ടായിരുന്നില്ല. എല്ലാവരും ഏകദേശം 30 വയസ്സുള്ളവരെപ്പോലെ സുന്ദരന്മാരായിരുന്നു.വർഷങ്ങൾക്ക് മുൻപ് ഗർഭാവസ്ഥയിൽ നഷ്ടപ്പെട്ട തന്റെ കുഞ്ഞിനെ ഒരു പിഞ്ചുബാലനായി കണ്ടുമുട്ടിയതിനെക്കുറിച്ചും ഷാർലറ്റ് വൈകാരികമായി പറയുന്നുണ്ട്.സ്വർഗ്ഗത്തിൽ കുഞ്ഞുങ്ങൾ വളരുന്നത് തുടരുമെന്ന് ദൈവം എന്നോട് പറഞ്ഞു വെന്നും ഷാർലറ്റ് ഹോംസ് അവകാശപ്പെടുന്നുണ്ട്.' ദി 700 ക്ലബ് മാധ്യമസ്ഥാപനത്തോട് സംസാരിക്കുകയായിരുന്നു ഷാർലറ്റ്.

Advertising
Advertising

ഹൃദയസംബന്ധമായ അസുഖങ്ങളുള്ള ഷാർലറ്റ് ഹോംസ് പതിവ് പരിശോധനക്ക് എത്തിയപ്പോളാണ് സംഭവത്തിന്റെ തുടക്കം. പതിവ് പരിശോധനക്കിടെ ഇവരുടെ രക്തസമ്മർദം വളരെ ഉയർന്നു. 234/134 പരിധിയിലേക്ക് ഉയർന്നതോടെ ആശുപത്രിയിൽ അഡ്മിറ്റാവാൻ ആവശ്യപ്പെടുകയായിരുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഡോക്ടർമാർ ശ്രമിക്കുന്നതിനിടെ ഹോംസിന്റെ നില അതീവ ഗുരുതരമായി. താൻ 11 മിനിറ്റോളം ക്ലിനിക്കലി മരിച്ച നിലയിലായിരുന്നുവെന്നും അപ്പോഴാണ് താൻ സ്വർഗവും നരകവും കണ്ടതെന്ന് അവർ അവകാശപ്പെടുന്നത്.

സ്വർഗം മാത്രമല്ല, നരകവും താൻ കണ്ടുവെന്ന് അവർ പറയുന്നുണ്ട്. ഷാർലറ്റിന്റെ വാക്കുകളിങ്ങനെ- ' ദൈവം എന്നെ നരകത്തിലേക്ക് കൊണ്ടുപോയി. അവിടെ ദുർഗന്ധവും അലറിക്കരച്ചിലുകളുമായിരുന്നു. സ്വർഗ്ഗത്തിന്റെ സൗന്ദര്യവുമായി താരതമ്യം ചെയ്യുമ്പോൾ, നരകം കാണാൻ പോലും കഴിയാത്തത്ര ഭീകരമായിരുന്നു.ജീവിതത്തിൽ മാറ്റം വരുത്താത്തവർക്ക് സംഭവിക്കാനിരിക്കുന്നത് എന്താണെന്ന് ലോകത്തെ അറിയിക്കാൻ വേണ്ടിയാണ് ഇത് കാണിച്ചുതരുന്നതെന്ന് പറഞ്ഞ് ദൈവം തിരികെ പേയെന്നും അവർ പറയുന്നു. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News